കവിത
മധുരത്തിനും കയപ്പിനുമിടയിൽ
ഇന്നാദ്യമായെൻ പാതി നോക്കി പുഞ്ചിരിച്ചു,
കിടപ്പിലായകാലമത്രയും പാതി തന്നുടെ
ശോഷിച്ച ശരീരത്തെക്കുറിച്ച് ഓർത്തതേയില്ല.
എന്നാൽ ഇന്നറിയുന്നു ഞാൻ ആ,
നേത്രങ്ങളിൽ സ്നേഹത്തിനാഴം
സ്വപ്നപ്പറവകൾ പാടിയാടുന്ന
രണ്ടു ഊന്നുവടികളാണെന്നറിയാതെ
ഞാനും അതിലാഴ്ന്നുപോയ്
പിന്നെയും
പാതിതൻ
വിരലെന്നെ തലോടിപ്പറഞ്ഞൂ
"നിനക്കായ് ഞാനുമെൻ കഴിവും ഒന്നും
ചെയ്തില്ല"
ആ കുറ്റബോധം
ഇന്നുമെൻ ഹൃദയത്തിലാഴ്ന്നുപോയ്...
പിന്നീടാ...
ജീവനൊന്നുമാരാഞ്ഞില്ല.....
-----------------------------------------
നിമിഷ ബാബുരാജ്
അസിസ്റ്റന്റ് പ്രൊഫസർ
മാനേജ്മന്റ് സ്റ്റഡീസ്
എംടിഎം കോളേജ്, വെളിയങ്കോട്, മലപ്പുറം കണ്ണാടി വെബ് മാഗസിനിൽ പ്രസിദീകരിച്ച കവിത
ലിങ്ക്: https://kannadimagazine.com/article/2157
No comments:
Post a Comment