Thursday, 30 November 2023

അമ്മ (കവിത)

 

പ്രീഷ്മ .കെ.വി




 
 
 
 
 
 
 
 
 
 
 
 
 
രു നനുത്ത സുഖമുള്ള ഓർമ്മയായ് സ്‌പർശമായ് വന്നു
നിദ്ര പുൽകുമീ വേളയിൽ ഇന്നുമെന്നമ്മ

എൻ ശ്വാസനിശ്വാസത്തിലും ചിന്താപഥത്തിലും
നിറഞ്ഞുതിർന്നു വീഴുമാ നൈർമല്യ സ്നേഹം

നിദ്രാവിഹീനമാം യാമങ്ങളിലും ഏകാന്തമാം
നിമിഷങ്ങളിലും അറിയുന്നു
അമ്മതൻ വേർപാടിൻ നൊമ്പരം

പിടയുന്നു എൻതനുവും ഉരുകുന്നു
എൻമനവും നീറുമീ നോവിൻ സ്‌മരണയിൽ

എൻ ദേഹിയിലോരോ പരമാണുവിലും
അന്തരാത്മാവിലും അറിയുന്നു
ഞാൻ അമ്മയെ, അമ്മ എന്ന സത്യത്തെ.
------------------------------------------------------------------------
പ്രീഷ്മ .കെ.വി
 
അസ്സി: പ്രൊഫസർ
കോമേഴ്‌സ്  വിഭാഗം 
എംടിഎം കോളേജ് ഓഫ് ആർട്സ്, സയൻസ് & കൊമേഴ്‌സ്





(എംടിഎം കോളേജിലെ  2022-23 കോളേജ് യൂണിയൻ ഇറക്കിയ   'ചൂട്ട് ' എന്ന മാഗസിനിൽ പ്രസിദ്ധീകരിച്ചത്)

No comments:

Post a Comment

20. Puntius thomassi. (കുഴികുത്തി)

  20. Puntius thomassi .   Malayalam Name: കുഴികുത്തി     ...