Friday, 24 November 2023

ചമ്രവട്ടംപാലവും അസ്തമനക്കാഴ്ചകളും...!

 ജോൺ ജോസഫ് പനയ്ക്കൽ

 


 

 

 

 

 

 

 

 

 

ഞാൻ  ഇക്കഴിഞ്ഞ നാളിൽ ചമ്രവട്ടം പാലം വഴി വരികയുണ്ടായി. കൂടെ സഹധർമ്മിണിയും ഉണ്ട്. വണ്ടിനിർത്തി, പാലത്തിനടുത്തുള്ള  ഇക്കയുടെ ഓലകടയിൽ കയറി ആടുന്ന മരബെഞ്ചിൽ ഇരുന്ന് ചായയും ചൂട് പരിപ്പുവടയും കഴിക്കുമ്പോൾ ഒരു വന്ദ്യ വയോധികനെ പരിചയപ്പെട്ടു.

ഖദർ വേഷം. തോളിൽ ഖദർ തോർത്ത്. അദ്ദേഹം എന്നോട് പറഞ്ഞു. "ഇവിടെ സാധാരണ ആണുങ്ങൾ പെണ്ണുങ്ങളെ കൂട്ടി വഴിയോരത്തെ ചായക്കടയിൽ കയറാറില്ല. ങ്ങള് ഈ നാട്ടുക്കാരല്ലന്ന് തോന്ന്ണു".  ഞാൻ തലയാട്ടി,  ഞങ്ങൾ കുന്നംകുളത്ത്ക്കാരാണ്. ജോലി കഴിഞ്ഞു വരാണ്.

കുറച്ചു നേരം സംസാരിച്ചിരുന്നു. അദ്ദേഹം സ്വയം പരിചയപ്പെടുത്തി. "15 വർഷം പഞ്ചായത്ത് മെമ്പര്‍ ആയിരുന്നു. ഇപ്പോ ഒക്കെ വിട്ടു സ്വസ്ഥം. വൈകിയിട്ട് ഇടക്ക് ഇങ്ങോട്ട് ചായ കുടിക്കാൻ ഇറങ്ങും. ചിലപ്പോ പഴയ ചങ്ങാതിമാരെ ഒക്കെ കാണാൻ പറ്റും. ഞാനും കമ്മ്യുണിസ്റ്റ് നേതാവ് സഖാവ് പാലോളി മുഹമ്മതും ഇത് പോലെ ഇവിടെ ഈ പുഴ തീരത്ത് ഇരുന്ന് എത്ര ചായകുടിച്ചിട്ടിൻഡ്. അന്ന് അനുഗ്രഹ ഹോട്ടൽ ആണ് ഞങ്ങടെ സ്ഥിരം ചായക്കട. എന്തൊക്കെ രാഷ്ട്രീയം പറഞ്ഞിട്ടുണ്ട്. അന്ന് ചമ്രവട്ടം പാലം വന്നിട്ടില്ല. പുഴക്ക് അക്കരെ പോവാൻ വള്ളമാണ്.  ഞാൻ പഴയ കോങ്ങ്ഗ്രസ്സാ, മൂപ്പര് നല്ല വെടിപ്പുള്ള കമ്മ്യൂണിസ്റ്റും. എതിർ ചേരിയിലാണ് ന്നാലും ഞങ്ങ ചങ്ങാതികൾ ആയിരുന്നു. ഒക്കെ ഇന്നലെ പോലെ തോന്ന്ണ് ".

"ഇവിടെ ലീഗല്ലേ മുന്നിട്ട് നിക്കണത്‌. നിങ്ങക്ക് ലീഗിൽ ചേരാൻ ഒന്നും തോന്നിയില്ലേ...?" ഞാൻ വെറുതെ കുശലം ചോദിച്ചു...
" കോഗ്രസ്സ് ആയിരുന്നു. ഇനി അവസാനം വരെ അത് മാത്രം. ജാതീം മതോം നോക്കി രാഷ്ട്രീയം എനിക്ക് വശല്യ... ഒറ്റ വിഷമേള്ളൂ.... ഒരു മോനിണ്ട്. ഓന് ഒരു ജോലി ശരിയാക്കി കൊടുക്കാൻ സാധിച്ചില്ല. അരുടേം അടുത്ത്‌ ശുപാർശ ചെയ്യാൻ വയ്യ. ചെയ്ത ശീലല്ല്യ. ഇനി ഇട്ട് അത് തുടങ്ങാൻ വയ്യ...."   അദ്ദേഹം പറഞ്ഞു നിർത്തി. തോർത്തെടുത്ത് മുഖത്തെ വിയർപ്പൊപ്പി.  

സംശുദ്ധ രാഷ്ട്രീയം മാത്രം ശീലിച്ച ആ മെലിഞ്ഞു കുറിയ മനുഷ്യനോട് യാത്ര പറഞ്ഞു പോരുമ്പോൾ  അസ്തമനസൂര്യൻ  ചുകന്ന്, മെല്ലെ പടിഞ്ഞാട്ട് ചായുന്നു.......

മനസ്സ് പറഞ്ഞു. "സംശുദ്ധ രാഷ്ട്രീയം ചമ്രവട്ടം പാലത്തിനടിയിലൂടെ ഒഴുകി ഒഴുകി അങ്ങ് അറബിക്കടലിൽ പോയി മറഞ്ഞു കഴിഞ്ഞു. ഇത് മക്കൾക്ക് വേണ്ടി ജീവിക്കുന്ന നേതാക്കന്മാരുടെ കാലമാണ് "!

 

---------------------------

ജോൺ ജോസഫ് പനക്കല്‍

പ്രിൻസിപ്പൽ എംടിഎം കോളേജ് ഓഫ് ആർട്സ് സയൻസ് & കൊമേഴ്‌സ്. വെളിയങ്കോട് 

 

മുണ്ട് മുറുക്കിയുടുക്കാൻ പഠിക്കൂ....!

 ജോൺ ജോസഫ് പനക്കല്‍

 

ർദ്ധിച്ചു വരുന്ന ആത്മഹത്യകൾ കാണുമ്പോൾ പറയാൻ തോന്നുന്നു,  മുണ്ട് മുറുക്കിയുടുക്കാൻ പഠിക്കൂ....

ഞാൻ ചെറിയ കുട്ടി ആയിരുന്നപ്പോൾ എന്റെ കുടുംബം ഏറെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. പഠിക്കാനും നല്ല വസ്ത്രങ്ങൾക്കും ഒക്കെ ഏറെ പ്രയാസമുണ്ടായിരുന്നു. അപ്പോൾ ഒക്കെ അപ്പൻ പറയുന്ന മന്ത്രമാണ്, മുണ്ട് മുറുക്കിയുടുക്കുക. ആരോടും ഒന്നും ആവശ്യപ്പെടരുത്, ഒരു രൂപ പോലും കടം ചോദിക്കരുത്. വെറുതെ തരാമെന്നു പറഞ്ഞാലും ആരുടെ അടുത്തു നിന്നും ഒന്നും വാങ്ങരുത്. ഇല്ലെങ്കിൽ ഇല്ല എന്ന് വെയ്ക്കണം.  അയൽപ്പക്കങ്ങളിൽ ധൂർത്ത് കാണുമ്പോൾ കണ്ണടയ്ക്കുക. അല്ലാതെ അത് ജീവിതത്തിൽ പകർത്തരുത്. കഠിനാധ്വാനം ചെയ്യുക. ആരെയും പറ്റിക്കാതെ, പേടിക്കാതെ ജീവിക്കുക. ഉള്ളത് കൊണ്ട് ജീവിക്കാൻ ശീലിച്ചാൽ കഞ്ഞിയാണെങ്കിലും സമാധാനമായി മോന്തി കുടിക്കാം. രാത്രി കിടന്നാൽ ഉടനെ, സുഖമായി കൂർക്കം വലിച്ചുറങ്ങാം..!

ആ ഉപദേശം ഇന്ന് വരെ ജീവിതത്തിൽ പകർത്തിയ മന്ത്രമാണ്..!  മക്കൾക്ക് കൊടുക്കുന്ന ഉപദേശവും അത് തന്നെ ആണ്.

ജീവിതത്തിൽ ഇന്നുവരെ കടം വാങ്ങിയിട്ടില്ല. ഇല്ലെങ്കിൽ ഇല്ല, ഉണ്ടെങ്കിൽ ഉണ്ട്. ഉണ്ടെങ്കിൽ അത് കുടുംബവുമായി സന്തോഷത്തോടെ പങ്കിടും...!

കേരളം, ലോകത്തിലെ ഏറ്റവും വലിയ മത്സര കളമാണ്. അയൽക്കാരനേക്കാൾ വല്ല്യ വീട്, വല്ല്യ കാർപോർച്ച്,  വല്ല്യ കാർ, വല്ല്യ ബൈക്ക്, വല്ല്യ ടിവി. വല്യ സൗഹൃദങ്ങൾ, ബന്ധങ്ങൾ. വല്ല്യ സ്‌കൂൾ-കോളേജ് പഠനം, വല്ല്യ ബിരുദങ്ങൾ, അതും പറ്റുമെങ്കിൽ വിദേശത്ത് നിന്ന്..!
അയൽക്കാരും കൂട്ടുകാരും പോകുന്നത് കൊണ്ട് വിദേശ യാത്രകൾ. കൂട്ടത്തിൽ വല്ല്യ കടങ്ങളും, അതും ജീവനെടുക്കുന്ന തീരാ കടങ്ങൾ.

മലയാളി മുണ്ട് മുറുക്കിയുടുക്കാൻ പഠിച്ചില്ലെങ്കിൽ ഇനിയും ദുരന്തങ്ങൾ നമ്മെ തേടി വരും. ടിവി വാർത്തകൾ കണ്ണ് നനയിക്കുന്നു..!

 

('Life's Struggle' Painting by Salman Ravish)

----------------------------

ജോൺ ജോസഫ് പനക്കല്‍

പ്രിൻസിപ്പൽ എംടിഎം കോളേജ് ഓഫ് ആർട്സ് സയൻസ് & കൊമേഴ്‌സ്. വെളിയങ്കോട് 

THE MASALA MAGIC

By John Joseph Panakkal

 


Hotel Komala, at the Kunnamkulam Bus Stand premises, evokes in me, nostalgic memories. That was the place we used to go after school hours. If I remember correctly, the present Kunnamkulam Bus Stand came into existence somewhere around 1977 (Now it looks shabby enough as any bus stand premise in Kerala). But it was brand new then and the bus stand had a small restaurant named ‘Hotel Komala’ in one corner. The hotel mainly served tea and snacks to the passengers. But the main item on its menu was ‘Masala Dosa’.  My school day reminiscences are flavoured by the memories of eating those hot and crisp masala dosas. Even now, I undeniably crave for that sweet and savoury experience.

As a young boy, barely ten years old, I hardly had any pocket money and had to rely on the occasional gift of one rupee from my mother, but ‘One Rupee’ was a fortune in those days! With a one rupee coin, you could have a masala dosa and a coffee and still have 40 paisa left for some sweets. Lunch in those days used to cost 1 rupee and a single tea or coffee use to cost 10 paisa.

Masala dosa’s were served in Hotel Komala in the afternoons and by the time school was over, my craving for sweets would have already reduced my pocket money from Rs 1 to 50 paisa. So all I could order at the table was one lone masala dosa!


How can I recount the experience of having a masala dosa at the hotel Komala..! Having a masala dosa at the Komala was a sweet ritual.  First you go and wash your grimy hands, so full of dust and dirt collected from the school grounds and wait for a vacant seat, which would be so difficult to find at that time of the evening. The fame of the Komala masala dosa was so much that it was virtually impossible to have a seat soon after you wash your hands. So what do you do…?  The trick is in being quick and clever..! You take a quick glance at people around you chomping on the mouth-watering dish  and decide in a jiffy, who is going to vacate his or her seat in the next few seconds and immediately dive in that direction as soon as the person gets up. Now the million dollar question…? What to order…? Friends… with the delicious smell of the masala dosa wafting all around you…..you could order only one thing at that instant….nothing else but the masala dosa…!


Yes …you order and then what…? You just wait....that is all…! You wait eagerly to savour that divine dose of lusciously enticing dish. Yes, minutes creep by and you feel the rising impatience when you see one or two guys who had ordered after you, being served the masala dosa...! You would have forgiven the   waiter if it was some other dish..! You feel that distinct sense of irritation self starting at the back of your throat. Why am I not being served...? Still you retain your self control, a real virtue in those times and wait...! Finally the waiter, that celestial envoy from the kitchen arrives carrying with him several plates of masala dosa. You still wonder whether you are the chosen one...? Whether you will be served before your neighbour or...you are going to be piped to the post and humiliated one more time..? No, it is going to be you before your neighbour sitting as anxiously as you for that masala dosa....! Hurray..! Praise the Lord...! Let everything be forgiven....yes there is still justice in this world and all can be forgiven...! Even murder...! Yes..... the kind waiter has consented to place the last plate of masala dosa in front of you...! Hallelujah...! God is great...!

Now the world has become small...so small that all that you see and hear is the masala dosa in front of you...! Ha...the delicate scent of freshly mashed potatoes, baby onions, the crazy reddishness of beetroot juice over the crisp carrots and the aroma of coriander and mint leaves flavoured with mustard ....everything is meant to send you into a tizzy.

Then there are the small side dishes accompanying the masala dosa. First is the ubiquitous ‘Sambhar’ followed by Coconut Chutney. On most days, you are also served tomato/onion sauce to go with your dosa.

It is well and truly a mouth watering combination and as you decide to wade into your plate...you hear ‘shameless’ lip smacking sounds all around you. Every single person around you is having a “scrummy yummy orgasm”.

The moment of truth..!Tenderly you twist a piece of the dosa and dip it into either the Sambhar or the coconut chutney or the tomato/onion sauce, depending on your choice at that time and gently place it in your mouth. Yes, my dear food connoisseur, your journey has begun. You are now relishing the best moment of your day. As you savour the dosa slowly, you realise that you are indeed lucky to be born in Kunnamkulam and studying in Bethany St John’s English School, which enables you to be present in Komala hotel at exactly 4 O’clock after leaving school and just before your bus leaves for home...!

The masala dosa opens-up to reveal its treasures inside. You take a look at the curry leaves and the long green chilly pieces and coriander leaves that adorn the masala mix inside and wonder what godly hands invented this hearty mix and once again wonder at that event called ‘evening tea’ and its blessings..!

Well, once the dosa was over I used to feel sad as I had exhausted my pocket money and the wish to have one more dosa has to wait for another day.

Now has all that talk about the masala dosa vetted your taste-buds...? Go ahead and have a dosa. Also take your family along with you...Let them also share and enjoy your memories of childhood...!

Tail-Piece: I had tasted masala dosa in  all its  avatars from Kashmir to Kanyakumari. No masala dosa comes even close to the taste of ‘Komala Masala’ dosa of those days..! Sadly, no one produces the same tasty dosas anymore. The secret it seems, was the way the masala was cooked in a Copper pot and served piping hot. Now-a-days, hotels do not use Copper pots for cooking..! What a sad loss to dosa connoisseurs..!

 

 ------------------------------------------------------------------------------------

 

 

 



 

John Joseph Panakkal

Principal 

MTM College of Arts, Science & Commerce. Veliyancode






വിളക്കേന്തുന്നവരുടെ കഥകൾ

വായനാനുഭവം

ഫൈസൽ ബാവ

('ചില നഴ്‌സിംഗ് കഥകൾ' എന്ന തെരെഞ്ഞെടുത്ത കഥാ സമാഹാരത്തിലൂടെ)


ലോകം ഒരു മഹാമാരിയുടെ പിടിയിൽ നിന്നുമിപ്പോഴും പൂർണമായും മോചിക്കപ്പെട്ടിട്ടില്ല എന്നാൽ നിലവിലെ ലോകം ഇത്തരത്തിൽ എങ്കിലും നിലനിൽക്കാൻ പ്രധാന കാരണം ആതുരസേവന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ മനുഷ്യത്വപരമായ സമീപനമാണ്. ഫ്ലോറൻസ് നൈറ്റിംഗേളിനെ വിളക്കേന്തിയ വനിത എന്ന് നാം ബഹുമാനത്തോടെ വിളിക്കുമ്പോൾ ഇത്തരത്തിൽ വിളക്കേന്തിയ ലക്ഷകണക്കിന് നഴ്‌സുമാർ രാവും പകരും ജീവൻ പണയം വെച്ച് സേവനം ചെയ്തതിന്റെ  ഫലമാണ് ഇന്നും ഈ ലോകത്തിന്റെ നിലനിൽപ്പ്. അവരുടെ  പ്രവർത്തനം നാം ഇതിനകം ഈ കാലത്ത്  ലോകത്തെ എല്ലായിടത്തെയും ജനങ്ങൾക്ക് ഒരുപോലെ  മനസിലാക്കാനായി എന്നതാണ് കോവിഡ് കാലം നമുക്ക് മനസിലാക്കി തന്നത്. ഈ സന്ദർഭത്തിലാണ് തൃശൂരിലെ പ്രധാന ആതുരസേവന കേന്ദ്രമായ ദയ ഹോസ്പിറ്റലിന്റെ  ദയ പബ്ലിക്കേഷൻ ചില നഴ്‌സിംഗ് കഥകൾ എന്ന പേരിൽ എട്ടുകഥകളുടെ സമാഹാരം ഇറങ്ങുന്നത്. ഡോ: കദീജ മുംതാസ് ആണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്. അവരുടെ തന്നെ കൗമാരം എന്ന കഥയും അതിൽ പെടും. എൻ.മോഹനന്റെ സ്നേഹത്തിന്റെ മുള്ളുകൾ, ഐശ്വര്യയുടെ 'മറ്റൊരു മയിലാംപെട്ടിക്കാരി', 'മാലാഖയിൽ നിന്നുള്ള ദൂരം', 'വെള്ളാരം കണ്ണുള്ള മാഷ്'  എന്നീ മൂന്നു കഥകൾ, ഡോ:പി.പി.വേണുഗോപാലിന്റെ 'സ്‌ട്രോബിലാന്തസ്', ഡോ:വി.കെ.അബ്ദുൽ അസീസിന്റെ 'പുഴകളങ്ങനെ പലമാതിരി' ബിച്ചു കൽഹാരയുടെ 'ആഭ' എന്നിവയാണ് 'ചില നഴ്‌സിംഗ് കഥകൾ'എന്ന ഈ സമാഹാരത്തിലുള്ള മറ്റു കഥകൾ

നഴ്‌സിംഗ് മേഖലയെപ്പറ്റി ശക്തമായ അധമബോധം നിലനിന്നിരുന്ന കാലം ഇപ്പോൾ ഏതാണ്ട് മാറിത്തുടങ്ങി എന്ന് മാത്രമല്ല കോവിഡ്  മഹാമാരികാലത്ത് നഴ്‌സ്മാരുടെ സേവനം ലഭിക്കാത്ത ഒരാള് പോലും ലോകത്തില്ല എന്ന അവസ്ഥയിൽ ലോകത്തെ ഏറ്റവും മഹത്തായ പ്രവ്യത്തികളിൽ ഒന്നാണ് നസ്‌സിങ് എന്ന് തിരിച്ചറിയാനും സാധിച്ചു. ആതുര സേവനമേഖലകളിൽ സാധാരണക്കാരുമായി ഏറ്റവും അധികം ഇടപെടേണ്ടി വരുന്ന അവരുടെ ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷാ കാര്യങ്ങളിൽ രോഗിയോടൊപ്പം ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന നഴ്‌സുമാർക്ക് ആദ്യകാലങ്ങളിൽ പരിചാരകർ എന്നതിലപ്പുറം ഒരു സ്ഥാനം നമ്മൾ നൽകിയിരുന്നില്ല. അന്ന സ്വിറിന്റെ  'നഴ്സ്' എന്ന ഒരു കവിതയുണ്ട് 

"മരുന്നും വെള്ളവുമില്ലാത്ത ഒരാശുപത്രിയിൽ
ഞാനൊരു നഴ്സായിരുന്നു;
മലവും ചലവും ചോരയും നിറഞ്ഞ പാത്രങ്ങൾ
ഞാനെടുത്തുമാറ്റിയിരുന്നു.

മലവും ചലവും ചോരയും എനിക്കിഷ്ടമായിരുന്നു.
ജീവിതം പോലവ ജീവനുള്ളവയായിരുന്നു,
ചുറ്റിനും ജീവിതം കുറഞ്ഞുവരികയുമായിരുന്നു.

ലോകം മരിക്കുമ്പോൾ
മുറിപ്പെട്ടവർക്കു മൂത്രപ്പാത്രമെടുത്തുകൊടുക്കുന്
രണ്ടു കൈകൾ മാത്രമായിരുന്നു ഞാൻ."

ഇങ്ങനെ ലോകം മരിച്ചുകൊണ്ടിരിക്കുമ്പോൾ അറപ്പോ വെറുപ്പോ തോന്നാതെ ആത്മാർഥമായി ശുശ്രൂഷാ കാര്യങ്ങളിൽ ഇടപെട്ട് അവരുടെ രക്തവും ചലവും വിസർജ്യവും വൃത്തിയാക്കി അകന്നുപോകുന്ന  അവരിലെ ജീവനെ അരിച്ചെടുക്കാൻ നഴ്‌സുകമാർ നടത്തുന്ന ശ്രമത്തിനിടയിൽ അവരുടെ ജീവിതം നമ്മൾ വായിക്കാറുണ്ടോ എന്ന ചോദ്യം നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ടതുണ്ട്. മഹത്വ വൽക്കരിച്ചു മാറ്റി നിർത്തുന്നതോടൊപ്പം അവരുടെ പ്രായോഗിക ജീവിതത്തെ നാം പരിഗണിക്കാതെ പോകുകയും ചെയ്തു. മാലാഖ എന്ന വിശേഷണത്തിൽ അവരെ തളച്ചിട്ടപ്പോൾ ജീവിതം മുന്നോട്ട് നയിക്കാൻ വിളക്കേന്തിയ  മാലാഖാമാർ സമരം ചെയ്ത്  തെരുവിൽ ഇറങ്ങി മുദ്രാവാക്യം വിളിക്കേണ്ട അവസ്ഥ സമൂഹത്തിനു നേരെയുള്ള  ചോദ്യശരങ്ങളാണ്. 

പ്രശസ്ത എഴുത്തുകാരൻ  എൻ 'മോഹനന്റെ സ്നേഹത്തിന്റെ മുള്ളുകൾ' എന്ന കഥ  ഒരു ജീവിതത്തിന്റെ രണ്ടുകാലങ്ങളിലൂടെ നിശബ്ദ പ്രണയത്തെ കുറിച്ചും ആശുപത്രി ജീവിതത്തിലെ അവസ്ഥകളെയും വൈകാരികമായി വരച്ചു വെയ്ക്കുന്നു. ആദർശവാനായ മാതൃകാ ഡോക്ടറായ വർമ്മയുടെ ജീവിതത്തിലെ രണ്ടു കാലങ്ങൾ. ഒപ്പം ഈ രണ്ടു കാലങ്ങളും നഴ്സായിരുന്ന കാർത്യാനിയിലൂടെ കടന്നുപോകുമ്പോൾ ഡോക്ടറുടെ ജീവിതചിത്രം തെളിയുന്നു. ഒരിക്കൽ ജീവിതത്തിൽ നിന്നും ഇപ്പോൾ ജീവനെയും രക്ഷിച്ച ഡോക്ടർ വർമ കാർത്യാനിയുടെ ഭർത്താവ് വേണുഗോപാലിനും മകൾ ശകുന്തളക്കും  ദൈവമാണ്. തന്നെ മകളായി സ്വീകരിച്ചു ആദർശത്തിന്റെ സേവനതോടൊപ്പം  നടക്കുവാൻ അനുവദിക്കണം എന്ന  ശകുന്തളയുടെ അഭ്യർത്ഥന കേട്ട ഡോക്ടർ വർമ്മയുടെ  "അതുകൊണ്ട് തന്നെയാണ് വേണ്ടെന്നു പറഞ്ഞത്. വന്നാൽ മകളായി ഞാൻ സ്നേഹിച്ചുപോയീന്നു വരും. നീ ചെറുപ്പമാണ് നിനക്ക് പോകേണ്ടി വരും. പോകും. സ്നേഹത്തിന്റെ വേറൊരു മുള്ളുകൂടി എന്നിൽ നൊമ്പരമുണ്ടാക്കി തറച്ചുകിടക്കും. വയ്യ, ഒരിക്കൽക്കൂടി അതു വയ്യ" ഈ പറച്ചിലിൽ തന്നെ ഒരു കാലത്തിന്റെ മുഴുവൻ വിരഹ വേദനയും നിറഞ്ഞു നില്കുന്നു. തന്റെ ഏകാന്തതയിൽ ആ സ്നേഹത്തിന്റെ മുള്ളുകൾ ഇപ്പഴും വേദനിപ്പിക്കുന്നു. 


"രാവിലെ മാലാഖയായിട്ട് ചെന്നിറങ്ങിയതാ. ഒറ്റ മണിക്കൂറിൽ മുഴുപ്രാന്തിയായി. പണ്ടാരടങ്ങാൻ.... എന്ത് തിരക്കായിരുന്നെന്നോ ഇന്ന് ഓ പിയിൽ"   
ഐശ്വര്യയുടെ  'മറ്റൊരു മയിലാംപെട്ടിക്കാരി' എന്ന കഥ നഴ്‌സുമാരുടെ ദുരിത ജീവിതത്തെ വരച്ചുകൊണ്ടാണ് തുടങ്ങുന്നത് തന്നെ.
"രാവിലെ ആറിന് എഴുനേറ്റ് ക്യാൻറ്റീനിലെ ഒരു ഉണക്ക ബന്നും തിന്നു ഡ്യുട്ടിക്ക് കയറിയതാ. പിന്നെ ഒരിറ്റ് വെള്ളം കുടിക്കാനൊത്തില്ല.
കിടന്നതും ആരോ അനസ്ത്യേഷ്യ തന്ന പോലെ ഉറങ്ങി. സന്ധ്യക്ക് ഒരു കൊലുസിന്റെ ശബ്ദം കേട്ടാണ് ഉണർന്നത്." ഈ വരികളിൽ നിന്ന്തന്നെ നഴ്‌സുമാർ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരവസ്ഥ മനസിലാക്കാം. 
ഐശ്വര്യയുടെ തന്നെ മറ്റുകഥകളാണ്
'മാലാഖയിൽ നിന്നുള്ള ദൂരം' വെള്ളാരം കണ്ണുള്ള മാഷ്'

ഡോ:പി. പി വേണുഗോപാലിന്റെ "സ്ട്രോബിലാന്തസ്" വെത്യസ്തമായ ഒരു കഥയാണ്. പുതിയ ഭോഗാസ്തിക്കാലം നഴ്‌സുമാരുടെ, നഴ്സിങ് വിദ്യാർത്ഥികളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന ഭീതിതമായ  കയ്യേറ്റങ്ങളുടെ, ചൂഷണങ്ങളുടെ നേർക്ക് വിരൽചൂണ്ടുന്ന കഥയാണ്. വിശ്വസിക്കുന്നവരിൽ നിന്നു തന്നെ ലൈംഗിക അതിക്രമങ്ങൾ  നേരിടേണ്ടി വന്നപ്പോൾ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾ, ഉള്ളിൽ പേറി നടക്കുന്ന പ്രതികാരാഗ്നി ഇങ്ങനെ കഥയുടെ  അഖ്യാശക്തിയാൽ  സമകാലിക സംഭവങ്ങളോട് ചേർന്നു നില്ക്കുന്നു. 

ഈ സമാഹാരത്തിലെ ശ്രദ്ധേയമായ കഥയാണ് ഡോ:വി.കെ. അബ്ദുൾ അസീസ് എഴുതിയ 'പുഴകളങ്ങനെ  പലമാതിരി'. അനുഭവത്തിന്റെ ആഴങ്ങളിൽ നിന്നും ആവാഹിച്ച കഥയിലെ ഭാഷ ലളിതവും സുന്ദരവുമാണ്. ചുറ്റുപാടുകളെ അവിടുത്തെ മനുഷ്യരെ പ്രകൃതിയെ എല്ലാം സൂക്ഷമമായി നിരീക്ഷിച്ചുമാണ്  കഥയിലേക്ക് കൊണ്ടുവന്നിട്ടുള്ളത്.

"പളുങ്കുജലത്തിലേക്ക് കാലെടുത്തുവച്ചപ്പോൾ പുളഞ്ഞൊഴുകുന്ന മത്സ്യക്കുഞ്ഞുങ്ങൾ കാലിനു ചുറ്റും കൂടി. ചെറു കല്ലുകൾക്കിടയിൽ കാലൂന്നി മീനുകൾക്ക് സ്വയം തീറ്റയായി ഞാൻ നിന്നുകൊടുത്തു. “വെള്ളപ്പൊക്കം വന്നുപോയേപ്പിന്നെ മീനുകളൊക്കെ കുറഞ്ഞോ?" വെള്ളത്തിലേക്ക് ഇറങ്ങാൻ നിൽക്കുന്ന

കമ്മപ്പയോട് ഞാൻ ചോദിച്ചു."

ഇങ്ങനെയാണ് കഥ തുടങ്ങുന്നത്.
സൈലന്റ് വാലി സമരവും ആക്കാലത്തെ മെഡിക്കൽ വിദ്യാഭ്യാസവും എഴുപതുകളിലെ ഷുബ്ധയൗവനത്തിന്റെ ആവേശവും കഥയിലൂടെ വായിച്ചെടുക്കാം. ഒപ്പം കമ്മപ്പ എന്ന കൂട്ടുകാരനുമായുള്ള ആത്മബന്ധവും. അവരുടെ മെഡിക്കൽ പഠനകാലത്തെ അനുഭവവും, രാധ സിസ്റ്ററുടെ ജീവിതവും, പ്രസവത്തിൽ  അമ്മ നഷ്ടപെട്ട കുഞ്ഞിനെ എടുത്തു വളർത്തിയ അവരുടെ നന്മയും, എല്ലാം ചേർന്ന ജീവിതം പുഴപോലെ ഒഴുകികൊണ്ടിരിക്കുന്ന ഒന്നാണെന്നു പറയുമ്പോൾ ജീവിതത്തിൽ നിന്നും പറിച്ചെടുത്ത ഒരു ഏടായി കഥയെ വായിക്കാം. സൈലന്റ് വാലിയുടെ  പച്ചപ്പും സ്ഫടിക സമാനമായ ജലമൊഴുകുന്ന കുന്തിപ്പുഴയും, സൈലന്റ് വാലി സമരാവേശവും കഥയിൽ  വായിക്കാം.

 “അമലിന് രാധ സിസ്റ്ററുടെ അതേ ഛായയുണ്ടല്ലേ?” ഞാൻ ആ മുഖത്തുനിന്നും കണ്ണെടുക്കാതെ പറഞ്ഞു. കമ്മപ്പ് കേട്ടുവോ എന്നറിയില്ല. കമ്മപ്പയും കരയിലേക്ക് കയറിയിരിക്കുന്നു. വെയിൽ മങ്ങി. മുകളിൽ നിന്നും ഊർന്നിറങ്ങുന്ന കുന്തിപ്പുഴ യിലേക്ക് ഞാൻ മുങ്ങി. നിറയെ പുഴക്കുഞ്ഞുങ്ങൾ ആ അടി ത്തട്ടിൽ പുതുവഴി തേടിപ്പരക്കുകയാണ്. ഞാൻ പിന്നെ യും ആഴങ്ങളിലേക്ക് ഇറങ്ങി. വക്കത്തെ ഉയർന്ന മരത്തിന്റെ വേരുകൾ പുഴയെത്തേടി ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നത് ഞാൻ കണ്ടു. മരങ്ങളുടെ വേരുകൾപോലെ ആഴത്തിലേക്ക് ഊർന്നിറങ്ങി പ്പോകാൻ എനിക്ക് കൊതിയായിട്ടുവയ്യ! പഴങ്ങളിലെ ഓർമ്മകൾക്ക് കുന്തിപ്പുഴയോളം കരുത്തുണ്ടാവണം എന്നും, ആഴത്തിലെ തേഞ്ഞു കറുത്ത കല്ലുകളിലേക്ക് ഞാൻ കൈതൊടാനാഞ്ഞു... " ഇങ്ങനെയാണ് കഥ അവസാനിപ്പിക്കുന്നത് കഥയിൽ ഞാനായി കഥാകൃത്ത് ഡോ. അബ്ദുൾ അസീസ് നിറഞ്ഞു നില്കുന്നു. അദ്ദേഹത്തിന്റെ പ്രഥമ കഥാസമാഹാരമായ 'ആൾക്കണ്ണാടി'യിൽ ഈ കഥയും ഉണ്ട്.

'ആഭ'  എന്ന ബിച്ചു കൽഹാരയുടെ കഥ  വേദനയോടെയേ  വായിച്ചു തീർക്കാൻ പറ്റൂ. കാൻസർ രോഗിയായ എഴുത്തുകാരനും അവരെ പരിചരിക്കുന്ന ശലഭപെണ്ണ് എന്ന് അദ്ദേഹം വിളിക്കുന്ന നഴ്‌സും തമ്മിലുള്ള ആത്മബന്ധമാണ് ഈ കഥ.
"ശലഭപെണ്ണേ... നീ ലീവിന് പോവുന്ന ദിവസം മരിക്കണമെന്നാണ് ഇവിടുത്തെ എല്ലാവരുടെയും ആഗ്രഹം, എന്റെയും...."
ഓഹോ അപ്പോ എല്ലാവരും മരിക്കാൻ കാത്തിരിക്കയാണല്ലേ... "
അവൾ എല്ലാവരോടും ചോദിച്ചു പെട്ടെന്നവളുടെ നിയന്ത്രണം നഷ്ടപ്പെടുകയും കരഞ്ഞുപോകുകയും ചെയ്തു. "

രോഗിയായ  സാഗർ എന്ന എഴുത്തുകാരൻ നഴ്സ് ആഭയോട് പറയുന്ന സംഭാഷണത്തിൽ തന്നെ അവരുടെ ആത്മബന്ധം വ്യക്തമാണ്. ഒരു രോഗി എന്നതിലപ്പുറം അവരെയൊക്കെ സ്വന്തം ആരെല്ലാമോ ആകുന്ന മാനസികാവസ്ഥയാണ് ആതുരസേവന മേഖലയിലെ നഴ്‌സുമാരെ മഹത്തരമാക്കുന്നത്. വേദന നിറച്ച ഈ കഥ ആശുപത്രി കിടക്കയിൽ ജീവന് വേണ്ടി ദാഹിച്ചു കിടന്ന  പലരുടെയും അനുഭവം കൂടിയാണ്.

ഈ സമാഹാരത്തിലെ അവസാനത്തെ കഥ ഡോ. ഖദീജ മുംതാസ് എഴുതിയ 'കൗമാരം' ആണ്. വയസ്സന്മാർക്ക്  വരേണ്ട അസുഖം പതിനാലുകാരനായ യാസിറിനു വന്നത് പലരെയും വേദനിപ്പിക്കുന്നു. ഇതുപോലുള്ള യാസിർമാർ നമ്മുടെയൊക്കെ ചുറ്റുവട്ടത്ത് ജീവിക്കുന്നുണ്ടാകാം. വീട്ടുകാർക്ക് പോലും ഭാരമാകുന്ന ജീവിതങ്ങൾ ഇവിടെയും അത്തരം ചിന്തയിലേക്ക് യാസിറിന്റെ ഇക്ക റഹീമിൽ വരുന്ന മാറ്റവും യാസിറിന്റെ പുഞ്ചിരിയിൽ  പാളിപ്പോയ ചിന്ത വീണ്ടും മനുഷ്യത്വത്തിലേക്കും സാഹോദര്യ സ്നേഹത്തിലേക്കും തിരിച്ചു വരുന്ന കഥ. ഡോ. ഖദീജ മുംതാസിന്റെ 'അധിനിവേശങ്ങൾ' എന്ന സമാഹാരത്തിൽ നിന്നും എടുത്ത ഈ  കഥ ആത്യന്തികമായി   മനുഷ്യനിൽ നന്മയാണ് കുടികൊള്ളുന്നതെന്ന് പറയുന്നു. 

ഈ  സമാഹാരം വായിച്ചു തീരുമ്പോൾ  നാം ഉള്ളിൽ  സ്പർശിക്കാതെ  മാലാഖ എന്ന് പറഞ്ഞു തീർത്ത വെറും വാക്കുകളുടെ ഓർമകളിലേക്ക് നഴ്‌സുമാരുടെ വേദനനിറഞ്ഞ ജീവിതങ്ങൾ കയറി വരും പുസ്തകത്തിന്റെ അവതാരികയിൽ അവസാനം പറഞ്ഞ വരി ഇങ്ങനെയാണ്. അതാണ് സത്യവും.
"നിശ്ചയം ഒരു നഴ്സിന്റെ ജീവിതം നിരർത്ഥകമല്ല തന്നെ!
 
Library No: 833.01 KAD/C : 4303

സാമൂഹികബോധത്തെ ഉണർത്തുന്ന കഥകൾ

 വായനാനുഭവം

 
ഫൈസൽ ബാവ

(ജഹാംഗീർ ഇളയേടത്തിന്റെ 'താവളം നിർമ്മിക്കുന്നവർ' എന്ന സമാഹാരത്തിലൂടെ)
 

"എടുത്തു പറയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എല്ലാ കഥകളിലും ഒരുപോലെ കാണുന്ന ഫലിതത്തിന്റെ മൂർച്ചയാണ്. മനുഷ്യാവസ്ഥയുടെ നേരെയാണ്
 ചിരി. സ്ഥലകാലങ്ങൾക്ക് അതീതമാണ് അത്. ധ്വനിയിൽ അധിഷ്ഠിതമായ നർമ്മം കണ്ടെടുക്കാനും കൈവശപ്പെടുത്താനും പ്രയോഗിക്കാനും ഒരുപോലെ പ്രയാസമുള്ള ആയുധമാണ്. എന്നുവെച്ചാൽ ഈ കഥാകാരന്  എഴുത്ത് നന്നായി വഴങ്ങുന്നു എന്ന് സാരം" ജഹാംഗീർ ഇളയേടത്തിന്റെ 'താവളം നിർമ്മിക്കുന്നവർ' കഥാ സമാഹാരത്തിന്റെ അവതാരികയിൽ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ സി രാധാകൃഷൻ എഴുതിയ വരികളാണിത്.  നർമ്മത്തിലൂടെ മനുഷ്യരുമായി ബന്ധപ്പെട്ടതെല്ലാം ജഹാംഗീറിന്റെ  കഥകളുടെ ഉത്പാദനഘടകങ്ങളാവുന്നുണ്ട്. സമൂഹവുമായി തുറന്ന വ്യവഹാരമാണ് എഴുത്തിലൂടെ നൽകുന്നത്, ക്ലാനിലെ കൊല, മാട്രിമോണി, ആത്മാവിനെ തൊടുമ്പോൾ, ചന്ദ്രഹാസൻ്റെ ലോകം, ചാക്രികം, താവളം നിർമ്മിക്കുന്നവർ, ഭയം കനക്കുന്ന നേരം, ഭ്രാന്ത്, പൂതി, ഒമിക്രോണും ഓമനയും, ആധി, ഷുഗർ ഡാഡി തുടങ്ങി പന്ത്രണ്ടു കഥകൾ അടങ്ങിയ സമാഹാരാണ് ജഹാംഗീർ ഇളയേടത്തിന്റെ 'താവളം നിർമ്മിക്കുന്നവർ'.

സമാഹാരത്തിലെ ആദ്യകഥയായ ക്ലാനിലെ കൊലയിലെ സുരേഷൻ എന്ന കള്ളനെ ജീവിതം അവതരിപ്പിച്ച രീതി  ആ കഥയെ വ്യത്യസ്തമാക്കുന്നത്. 
മൊബൈൽ ഗെയിമിങ്ങിന്റെ പശ്ചാത്തലത്തിലൂടെ പറഞ്ഞു വെക്കുന്നത് നമ്മൾക്കിടയിലെ ഒരു വിപത്തിനെ കൂടിയാണ്, പുതിയകാലത്തിന്റെ സവിശേഷതയും അതിന്റെ പ്രശ്നവും ചേർന്നു നില്കുന്നു. സാങ്കേതിക വിദ്യയുടെ വളർച്ചയിലൂടെ  നാം മനുഷ്യർ കൂടുതൽ സ്വതന്ത്രരായികൊണ്ടിരിക്കുകയാണ്. നമ്മുടെ സ്വകാര്യത എന്നത് നമ്മുടേത് മാത്രമായി ഒരു വെർച്വൽ ലോകമായി ചുരുങ്ങുന്നു. നാം ഒരു സാമൂഹിക ജീവി എന്നനിലയിൽ നമ്മളിൽ നിക്ഷിപ്തമായ പലതിൽ നിന്നും നാം ഒരാളായി ഒറ്റയപ്പെട്ട് ഒരേകാന്തപതികനേ പോലെ വെർച്വൽ ലോകത്ത് അലയുന്നു, അൽഷിമേഴ്സ് രോഗിയെ പോലെ അവനറിയുന്നില്ല അവനിലെ ഒറ്റപ്പെടൽ, ഇത് കുട്ടികളിലാണ് ഏറ്റവും വേഗത്തിൽ ബാധിക്കുക, മോഷ്ടിക്കാൻ കയറിയ കള്ളനെ മൊബൈൽ ഗെയ്മിലെ ഒരു കഥാപാത്രമായി കാണാനേ കഴിയുന്നുള്ളു, കള്ളൻ സുരേഷനും താൻ വന്ന ദൗത്യം നടത്തുന്നു. ദുരന്തപൂർണമായ ഒരന്ത്യത്തിലേക്ക് കഥ പോകുന്നു. 
"ജനമൈത്രി പോലീസ് വിഷാദ രോഗത്തിനടിമപെട്ടവരുടെ  ആത്മഹത്യ ലിസ്റ്റിൽ ഒരെണ്ണം കൂട്ടിച്ചേർത്ത് ഫയൽ മടക്കി". വലിയൊരു സാമൂഹിക പ്രശ്‌നത്തിന്റെ ഓർമ്മപ്പെടുത്തലായും, താക്കീതായും ഈ കഥയെ കാണാം.

മാട്രിമോണി എന്ന കഥ നിലവിലെ അവസ്ഥയെ കറുത്ത ചിരിയിലൂടെ തുറന്നു കാണിക്കുന്നു പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞു നിൽക്കുന്ന മാട്രിമോണി പുതിയ കാലത്തിന്റെ വേറിട്ട അടയാളങ്ങളിൽ ഒന്നാണ്. കല്ല്യണവീരന്മാരുടെ ഒട്ടേറെ കഥകൾ കേട്ടുപരിചയിച്ച നമുക്ക് ഈ കഥ നേരെ വിപരീതമായ തലത്തിലൂടെയാണ് കടന്നു പോകുന്നത്. അവസാനം പോലീസ് കയ്യാമം വെച്ച് കൊണ്ടുപോകുന്നത് പല യുവാക്കളെയും പറ്റിച്ച് കടന്നു കളയുന്ന കല്യാണ വീരത്തിയെ അവതരിപ്പിക്കുന്ന കഥ വ്യത്യസ്തത പുലർത്തുന്നു. നമ്മുടെയൊക്കെ സ്വകാര്യതിയിലേക്ക് കടന്നു കയറുന്ന കമ്പോള ശക്തികളെ നമുക്കിതിൽ കാണാം, അനുകരണശീലത്തിൽ മുങ്ങിയ മലയാളി വ്യവസ്ഥയുടെ ദയനീയ ചിത്രം ചതിക്കപെട്ട വരനിൽ കാണാം, ഫോണോ കമ്പ്യൂട്ടറോ തുറന്നാൽ കൈകൂപ്പി ചിരിച്ചു നിൽക്കുന്ന മാട്രിമോണി പരസ്യത്തിന്റെ പിന്നാമ്പുറത്തേക്ക് കൊണ്ടുപോയി ചില യാതാർഥ്യങ്ങൾ തുറന്നു വെക്കുന്നു ഈ കഥയിൽ.

ആത്മാവിനെ തൊടുമ്പോൾ എന്ന കഥ നിലവിലെ കുടുംബ വ്യെവസ്ഥക്കിടയിലെ ലൈംഗികതയുടെ തലം എങ്ങനെ നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്നും പരിഷ്കൃത സമൂഹത്തിന്റെ കാഴ്ചപ്പാടുകളും തുറന്നു വെക്കുന്നു. കുടുംബം എന്നതിൽ  എന്നും തുറന്നു പറയാൻ ആഗ്രഹിക്കാത്ത ഒന്നാണ് ലൈംഗികത, ലൈംഗിക ബന്ധത്തിലേപ്പെടാൻ ഏറെ പാടുപെടുന്ന ഒരു സാമൂഹികാന്തരീക്ഷം നിലനിൽക്കുന്ന നമ്മുടെ ഈ നമുക്കിടയിൽ അതിലെ മറച്ചുവെക്കലുകളുടെയും സങ്കീര്ണതകളേയും ഈ കഥയിലൂടെ വായിക്കാം. കൊൽക്കൊത്തയുടെ അന്തരീക്ഷത്തിൽ പറയുന്ന ഈ കഥയിലെ മുഖ്യ കഥാപാത്രങ്ങളിൽ ഒരാളായ പ്രസൂൺ കുമാർ മുഖർജി നമ്മുടെ സമൂഹത്തിന്റെ പ്രതീകമാണ്.

സമാഹാരത്തിന്റെ തലക്കെട്ടായ കഥയാണ് 'താവളം നിർമിക്കുന്നവർ' കഥയിലൂടെ നടത്തുന്ന സാമൂഹിക നിരീക്ഷണത്തിന്റെ ഉൾകാഴ്ച പ്രധാനമാണ്
"ഒരു സീതാപ്പഴം വേണം കൊണ്ട് പോകാൻ' ഞാൻ പറഞ്ഞു. 'ഒരു ക്കോ' ഡ്രൈവറുടെ ഞെട്ടൽ എനിക്ക് പുതുമയുള്ളതായിരുന്നു
“സാറു അതിനൊക്കെ വലിയ വിലയാകും' 'മുപ്പത് മുപ്പത് രൂപ പോരെ ചാക്കിന് ' ഞാൻ പഴയ കണക്ക് കൂട്ടി. അതു ഒരു കിലോപോലും കിട്ടില്ല ഇക്കാലത്ത്. കാട്ടിലും മേട്ടിലും വളർന്നിരുന്ന തൊക്കെ ഇപ്പോൾ ഇല്ലാതായി. പറിച്ച് വിറ്റിരുന്ന ലമ്പാഡകളും ദൂരെ   പ്പോയി. നഗരം വളരുമ്പോൾ ഗ്രാമം ചുരുങ്ങുന്നു. ഗാനം മ്പോൾ മനുഷ്യൻ ഞെരുങ്ങുന്നു. നിസ്സംഗ ഭാവത്തോടെ ഗൂഗിളിനെ  ശ്രവിക്കാതെ എന്നോട് സംസാരിച്ച് കൊണ്ട് ഡ്രൈവർ  ഗണേഷ്   മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു.
പറഞ്ഞ സ്ഥലം തെറ്റാതെ എത്തിച്ച് ഗണേഷ് ചിരിച്ചു. ഗൂഗിളമ്മായിക്ക് എന്നും എപ്പോഴും ഒരേ ഭാവം ഒരേ ഈണം."
പുതിയ കാലത്തിന്റെ നീക്കങ്ങളെ സമർത്ഥമായി കഥയിൽ കൊണ്ടുവരുന്നു. ഗ്രാമങ്ങളെ വിഴുങ്ങിയുള്ള നഗരങ്ങളുടെ വളർച്ചയിലൂടെ നഷ്ടമാകുന്നത് കാണിച്ചു തരുന്നു സർവ്വം സാങ്കേതികക്ക് സമർപ്പിച്ചു ജീവിക്കാമെന്നതിനെ കൃത്യമായി ഓർമ്മിപ്പിക്കുന്നു. ഒപ്പം മുതലാളിത്തം ഗ്രാമീണ മനുഷ്യരെയും, പ്രകൃതിയെയും ചൂഷണം ചെയ്തുകൊണ്ട് തന്ത്രപരമായി നുഴഞ്ഞു കേറികൊണ്ടിരിക്കുകയാണ് എന്ന ഓർമപ്പെടുത്തൽ കൂടിയാണ് താവളം നിർമ്മിക്കുന്നവർ എന്ന അർത്ഥവത്തായ ശീർഷകത്തിലൂടെ പറയുന്നത്.
മേല്പറഞ്ഞ വിഷയത്തിന്റെ മറ്റൊരു വേർഷനാണ് 'ചാക്രികം' എന്ന കഥ. "ചന്ദ്രഹാസന്റെ ലോകം' എന്ന  ഈ സമാഹാരത്തിലെ എല്ലാ കഥകളെയും കോർത്തിണക്കുന്ന സാമൂഹിക നിരീക്ഷണമാണ് കഥകളിലാകെ ഒളിച്ചു വെച്ചിട്ടുള്ള കറുത്ത ഹാസ്യം പൊതിഞ്ഞ ചിരിയിലൂടെ സമർത്ഥമായി പറയാനുള്ളത്. ഇക്കാര്യത്തിൽ  കഥാകൃത്ത് തന്റെ ദൗത്യം നിർവഹിക്കുന്നു. ഡോ. കെ. എസ് മിഥുൻ എഴുതിയ 'സാമൂഹിക ബോധത്തെ നിർമ്മിക്കുന്നവർ' എന്ന കഥകളുടെ ആഴങ്ങളിലേക്ക് സൂക്ഷ്മമായി ഇറങ്ങി ചെന്നുള്ള പഠനം അതിനെ സാധൂകരിക്കുന്നു. 

Library No: 833.01 JAH/T:  4217
താവളം നിർമ്മിക്കുന്നവർ.
ജഹാംഗീർ ഇളയേടത്ത്.
പ്രസാധകർ : ബാഷോ ബുക്സ്
 

Sunday, 16 April 2023

വൃക്ഷങ്ങളുടെ രഹസ്യജീവിതം എന്നത് വസ്തുതകളോ യക്ഷിക്കഥകളോ?

വായന


ഫൈസൽ ബാവ

(പീറ്റർ വോലെബെന്റെ 'ദി ഹിഡൻ ലൈഫ് ഓഫ് ട്രീസ് ' എന്ന പുസ്തകത്തിന്റെ വായനാനുഭവം നൽകുന്ന ചിന്തകൾ )


"പൂക്കൾ സുഗന്ധം  പരത്തുന്നത് ആകസ്മികമായ ഒന്നല്ല നമ്മെ സന്തോഷിപ്പിക്കാനുള്ളതുമല്ല അത് ഫലവൃക്ഷങ്ങൾ, വില്ലോ മരങ്ങൾ, ചെസ്റ്റ്നട്ട് മരങ്ങൾ എന്നിവ അ യുടെ സൗരഭ്യസന്ദേശങ്ങളുപയോഗിക്കുന്നത്. അവയി ലേക്ക് ശ്രദ്ധയാകർഷിക്കുന്നതിനും കടന്നുപോകുന്ന തേനീച്ചകളെ ഭക്ഷണത്തിനു ക്ഷണിക്കുവാനുമാണ്. പഞ്ചസാര നിറഞ്ഞ മധുരത്തേൻ, തങ്ങളുടെ സന്ദർശനത്തിലൂടെ നടത്തുന്ന പൂമ്പൊടി വിതരണത്തിനു പകരമായി ഷഡ്പദ ഞങ്ങൾക്കു കിട്ടുന്ന പ്രതിഫലമാണ്. പൂക്കളുടെ ആകൃതിയും നിറവുമെല്ലാം സന്ദേശങ്ങൾ തന്നെയാണ്. പച്ചനിറത്തിലുള്ള വനചാർത്തിനു മുൻപിൽ. ഭക്ഷണത്തിലേക്കു വഴികാണിക്കുന്ന ബോർഡുകൾപോലെ പൂക്കൾ തലയുയർത്തി നില്കുന്നു. അങ്ങനെ വൃക്ഷങ്ങൾ ഗന്ധം, ദൃശ്യം, വൈദ്യുതതരംഗങ്ങൾ എന്നിവ വഴി ആശയവിനിമയം നടത്തുന്നു. (വൈദ്യുതസന്ദേശങ്ങൾ വേരുകളുടെ അഗ്രഭാഗത്തു നാഡീകോശങ്ങൾ വഴിയാണു സഞ്ചരിക്കുന്നത്.)"
പീറ്റർ വോലെബെന്റെ വൃക്ഷങ്ങളുടെ രഹസ്യ ജീവിതം എന്ന പുസ്തകത്തിൽ 'വൃക്ഷങ്ങളുടെ ഭാഷ' എന്ന അദ്ധ്യായത്തിൽ നിന്നുള്ള വരികളാണിത്. അത്ഭുതപ്പെടുത്തുന്ന കുറെ കാര്യങ്ങളിലൂടെ കടന്നു പോകുന്ന ഈ പുസ്തകം ഇറങ്ങിയ കാലത്ത് തന്നെ ബെസ്റ്റ് സെല്ലർ ആയിരുന്നു, ഒട്ടേറെ വായനക്കാരെ ലഭിച്ചു, ഒപ്പം വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചു. ഗോട്ടിംഗൻ സർവ്വകലാശാലയിലെ രണ്ട് ജർമ്മൻ ശാസ്ത്രജ്ഞർ ഇദ്ദേഹത്തിന്റെ വാദത്തെ ശക്തമായി നിഷേധിച്ചു, "ഇവയൊന്നും യഥാർത്ഥ കഥകളല്ല, വളരെ നിർഭാഗ്യകരമാണ്, ഈ പുസ്തകത്തിലൂടെ നിരവധി ആളുകളിലേക്ക്  വന ആവാസവ്യവസ്ഥയെക്കുറിച്ച് വളരെ യാഥാർത്ഥ്യബോധമില്ലാത്ത ധാരണയാണ് നൽകുന്നത്, കാരണം ഈ പുസ്തകത്തിലൂടെ  നടത്തിയ പ്രസ്താവനകൾ അർദ്ധസത്യങ്ങളുടെയും പക്ഷപാതപരമായ വിധിന്യായങ്ങളുടെയും അഭിലാഷ ചിന്തകളുടെയും സംയോജനമാണ്. കൂടാതെ വിവരങ്ങളുടെ  ഉറവിടങ്ങളിലും സംശയം ജനിപ്പിക്കുന്നു"  എന്ന് അവർ  പറഞ്ഞു. ഇങ്ങനെ ശക്തമായ വിമർശങ്ങൾ ഉണ്ടാകുമ്പോഴും ഈ പുസ്തകം വായിക്കുന്നവരുടെ എണ്ണം വർധിച്ചു വന്നുകൊണ്ടിരുന്നു.

സസ്യങ്ങളുടെ ജീവിതത്തിനെ കുറിച്ചുള്ള ചിന്തകൾക്ക് നൂറ്റണ്ടുകളുടെ പഴക്കമുണ്ട്.   ലൂഥര്‍ ബെര്‍ബാങ്ക് (Luther Burbank) എന്ന പ്രകൃതി സ്നേഹിയായ ശാസ്ത്രജ്ഞന്‍ മുന്നോട്ട് വെച്ച അല്‍ഭുതം എന്നു പറയാവുന്ന ഒരു ആശയം ആണ് സസ്യങ്ങള്‍ക്കും മനസുണ്ട് എന്നത്. അതിനദ്ദേഹം അനുഭവത്തിന്റെ ഒരേട് നമുക്ക് പറഞ്ഞു തരുന്നു The Training of the Human Plant എന്ന തന്റെ കൃതിയിൽ ഇക്കാര്യം പറയുന്നുണ്ട്  "തന്‍റെ മട്ടുപ്പാവിലെ റോസാ ചെടിയില്‍ എന്നും അദ്ദേഹം തലോടികൊണ്ട് പറയാറുണ്ടത്രേ "നീ എത്ര സുന്ദരിയാണ് നിന്റെ പൂക്കള്‍ നല്‍കുന്ന സൌരഭ്യം എത്ര വലുതാണ് പക്ഷേ നിന്റെ ഈ മുള്ളുകള്‍? അത് ഈ സൌന്ദര്യം നിറഞ്ഞ നിന്നില്‍ വേണ്ടായിരുന്നു, സുരക്ഷക്കാണ് നീയിതിനെ നിലനിര്‍ത്തുന്നത് എങ്കില്‍ ഈ മട്ടുപ്പാവില്‍ എന്നും നീ സുരക്ഷിതയായിരിക്കും അതിനാല്‍ നിന്‍റെ മുള്ളുകള്‍ നിനക്കു വേണ്ട നിന്നെ ഞാന്‍ സംരക്ഷിക്കും" എന്നും  അദ്ദേഹം ഈ പ്രക്രിയ തുടര്‍ന്നു ക്രമേണ പുതുതായി കിളിര്‍ത്തു വന്ന കൊമ്പുകളില്‍ മുള്ളുകള്‍ ഉണ്ടായിരുന്നിലത്രേ. ശാസ്ത്രീയമായി ഇക്കാര്യങ്ങളിൽ ഏറെ തർക്കം നിലനിൽക്കുന്നു എങ്കിലും ഇത്തരം ചിന്തകളിലൂടെയുള്ള യാത്ര വായന  രസകരമാണ്, യക്ഷികൾ ഇല്ലെന്നറിഞ്ഞിട്ടും യക്ഷികഥകൾ വായിച്ചു രസിക്കും പോലെ. സാഹിത്യത്തിലും സഞ്ചാര സാഹിത്യത്തിലുമൊക്കെ ഇത്തരം ചിന്തകൾ വന്നുപോയിട്ടുണ്ട്. പ്രശസ്ത സഞ്ചാരിയും എഴുത്തുകാരനുമായ മുസഫർ അഹമ്മദിന്റെ 'മരുഭൂമിയുടെ ആത്മകഥ'യിലും ഇത്തരം അനുഭവം പങ്കുവെക്കുന്ന ഭാഗമുണ്ട്. 'നിലാവ് കോരിക്കുടിച്ച കള്ളിമുള്‍ചെടികള്‍' എന്ന അദ്ധ്യായത്തിൽ "നിലാവ് വീണുകിടക്കുന്ന കള്ളിമുള്‍ച്ചെടിക്കൂട്ടത്തില്‍ നിന്നല്പം അകലെയായിരുന്നു തമ്പ്, മുള്ള് കൊള്ളാതെ ചെടിക്കൂട്ടത്തിനരികില്‍ പോയി നിന്നു, പൊടുന്നനെ കള്ളിമുള്‍ച്ചെടികള്‍ ചുംബനം ഏറ്റുവാങ്ങാനെന്ന പോലെ എഴുന്നു നില്ക്കുന്നു, ഇലകള്‍ നിവര്‍ന്നു നിന്നതിന് പിന്നാലേ മുള്ളുകളും എഴുന്നു നിന്നു, മുള്ളുകള്‍ ചെടികളുടെ രോമങ്ങള്‍ ആണെന്ന പാഠം ആ രാത്രിയിലാണ് പഠിച്ചത്, തമ്പിലുണ്ടായിരുന്ന പ്രായമുള്ള ഒരു ബദുവിനോട് ചെടികളുടെ ഭാവമാറ്റത്തെക്കുറിച്ച് ചോദിച്ചു, അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു, മരുഭൂമിയെ കുറിച്ചറിയാന്‍ ശ്രമിക്കുന്നവന് പ്രപഞ്ചത്തെക്കുറിച്ച് സാമാന്യ ധാരണയെങ്കിലും വേണമെന്ന്, ചെടികളും മനുഷ്യരെ പോലെ ദൈവ സൃഷ്ടിയാണെന്നും അവയ്ക്കും വികാരങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു" എന്ന് പറയുന്നുണ്ട് മനുഷ്യരുമായുള്ള നിരന്തര സഹവാസത്തിലൂടെ ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്ന് സഞ്ചാരിയായ മുസഫറിനോട് പറഞ്ഞുകൊടുക്കുന്നത് ബദ്ദുവായ ഒരു അറബിയാണ്. ഇത് നൂറ്റാണ്ടുകളായി കൈമാറിവന്ന അനുഭവത്തിൽ നിന്നുള്ള  അറിവിന്റെ വായ്മൊഴിയാണ്.

പീറ്റർ വോലെബെന്റെ വൃക്ഷങ്ങളുടെ രഹസ്യ ജീവിതം എന്ന പുസ്തകത്തിൽ ജൈവവൈവിധ്യങ്ങളുടെ അമ്മത്തൊട്ടിൽ എന്ന അദ്ധ്യായത്തിൽ പറയുന്നത് നോക്കൂ "വൃക്ഷങ്ങളെ ആശ്രയിക്കുന്ന ഭൂരിപക്ഷം മൃഗങ്ങളും അവയെ ഉപദ്രവിക്കുകയില്ല. വ്യത്യസ്ത അളവുകളിലുള്ള ആർദ്രതയുടെയും പ്രകാശത്തിന്റെയും ലഭ്യതയനുസരിച്ച് അവ അനുകൂലമായ പാരിസ്ഥിതിക ജീവിതസാഹചര്യങ്ങൾ പ്രദാനം ചെയ്യുന്ന തായ്ത്തടികളോ തലപ്പുകളോ തങ്ങളുടെ ഭവനങ്ങളായി ഉപയോഗിക്കുന്നു. അസംഖ്യം സവിശേഷവർഗങ്ങൾ അവിടെ ജീവിക്കുവാൻ സ്ഥലം കണ്ടെത്തുന്നു. മുകളിലേക്കുയർത്തുന്ന യന്ത്രങ്ങളോ മേടകളോ ആവശ്യമായതിനാൽ വനത്തിന്റെ മേൽനിലകളിൽ കാര്യമായ ഗവേഷണങ്ങൾ നടന്നിട്ടില്ല. പണച്ചെലവു കുറയ്ക്കുന്നതിനായി ചിലപ്പോൾ ക്രൂരമായ മാർഗങ്ങൾപോലും ഉപയോഗിക്കപ്പെടുന്നു. അങ്ങനെയൊരു പരീക്ഷണത്തിൽ 2009-ൽ വനഗവേഷകനായ മാർട്ടിൻ ഗോർ, ബാവ റിയൻ ഫോറസ്റ്റ് നാഷണൽ പാർക്കിലെ ഏറ്റവും പ്രായമാതും (600 വർഷം) ഏറ്റവും ശക്തമായതും (170 അടി ഉയരവും നെഞ്ചുയരത്തിൽ 5 അടി കനവും) ആയ വൃക്ഷത്തിൽ ജീവജാലങ്ങൾക്കു ഹാനികരമായ രാസവസ്തുക്കൾ സ്പ്രേ ചെയ്തു. അതിനുപയോഗിച്ചത് പൈറെത്രം എന്ന കീടനാശിനിയായിരുന്നു. ആ പരീക്ഷണത്തിൽ അനേകം ചിലന്തികളും കീടങ്ങളും ചത്തുവീണു. മാരകമായ ഈ ഫലം കാണിച്ചുതരുന്നത് ഉന്നതങ്ങളിലെ ജീവിതം എത യധികം വർഗവൈവിധ്യമുള്ളതാണെന്നാണ്. 257 വിവിധ വർഗങ്ങളിൽപ്പെട്ട 2045 ജീവികളെ അന്നു ശാസ്ത്രജ്ഞർ ആ ശവാവശിഷ്ടങ്ങളിൽ എണ്ണിയെടുത്തു" ഏറെ കാലത്തേ തന്റെ  നിരീക്ഷണങ്ങളാണ് ഈ എഴുത്ത് എന്ന് മനസിലാക്കാം, മാത്രമല്ല സസ്യങ്ങളുടെ രഹസ്യ ജീവിതത്തിന്റെ ചുരുൾ അഴിക്കുമ്പോൾ കൂടുതൽ കൂടുതൽ അദ്ഭുതകരമായ ലോകത്തേക്കാണ് ഇറങ്ങിച്ചെല്ലുക, വായനക്കാരെ  ആകാംഷയുടെ മുൻമുനയിൽ നിർത്തി പുതിയ പുതിയ സംശയങ്ങൾ ജനിപ്പിക്കുന്നു. ശാസ്ത്ര ഭാഷയിൽ പറഞ്ഞാൽ തെറ്റിദ്ധരിപ്പിക്കുന്നു. മറ്റുജീവികളിൽ അവരുടെ പ്രത്യുത്പാദന സമയത്ത് അവരിൽ ഉണ്ടാകുന്ന ലൈംഗികാനുഭൂതി പോലെയോ മറ്റൊരു തരത്തിലോ  സസ്യങ്ങളുടെ പ്രതിപാദന സമയത്ത് അവയ്ക്ക് അനുഭവിക്കാൻ സാധിക്കുമോ എന്ന ചോദ്യം ആരെയും കുഴക്കുന്നതാണ്. വൃക്ഷങ്ങളുടെ ലൈംഗികാനുഭൂതി  എന്നതിനെ പിറ്റർ വോലെബെന്റെ പുസ്തകത്തിൽ love എന്ന അദ്ധ്യായത്തിൽ ഇക്കാര്യത്തെ പറ്റി പറയുന്നുണ്ട്
"ചില വർഗങ്ങൾ സമയക്രമികരണത്തെ ആശ്രയിക്കുന്നു. ആൺപൂക്കളും പെൺപൂക്കളും അല്പദിവസങ്ങളുടെ ഇടവേളകളിലാണു വിടരുക. ആ സമയംകൊണ്ട് ആദ്യം വിരിഞ്ഞവയുടെ പരാഗങ്ങൾ മറ്റു വൃക്ഷങ്ങളുടെ പൂക്കളിൽ പരാഗണം നടത്തിക്കുഴിയും. ബേർഡ് ചെറിപോലെ ഷഡ്പദങ്ങളെ ആശ്രയിക്കുന്ന വൃക്ഷങ്ങൾക്ക് ഇതൊരു നല്ല തന്ത്രമല്ല, ഇവയുടെ ഒരേ പൂവിൽത്തന്നെയാണ് സ്ത്രീപുരുഷലിംഗഭാഗങ്ങൾ, തേനീ ച്ചകളെ പരാഗവിതരണത്തിനനുവദിക്കുന്ന ചുരുക്കം വന വൃക്ഷങ്ങളിലൊന്നാണ് ബേർഡ് ചെറി.
തേനീച്ചകൾ വൃക്ഷത്തലപ്പിലാകമാനം സഞ്ചരിക്കുമ്പോൾ അവയുടെ സ്വന്തം പൂമ്പൊടി അതിൽത്തന്നെ വിതരണം ചെയ്യാതിരിക്കുക സാധ്യമല്ല. പക്ഷേ സ്വന്തം പരാഗങ്ങളുടെ സംയോഗത്തെപ്പറ്റി ഈ വൃക്ഷങ്ങൾ ജാഗ്രത പുലർത്തുന്നു. ഒരു പൂമ്പൊടി അഥവാ പരാഗം സ്റ്റിഗ്മയിൽ വീഴുമ്പോൾ അതിന്റെ ജീനുകൾ പ്രവർത്തനക്ഷമമാകുകയും അത് അണ്ഡാശയത്തിലേക്ക് ഒരു നേരിയ കുഴൽ വളർന്ന് അതിലൂടെ അണ്ഡത്തെ തേടിപ്പോകുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്ന സമ യത്ത് വൃക്ഷം അതിന്റെ സാമാന്യസ്വഭാവത്തെ പരിശോ ധിക്കുകയും അത് സ്വന്തം പരാഗത്തിന്റെതുമായി സമാന മാണെങ്കിൽ കുഴലിനെ അടയ്ക്കുകയും ചെയ്യും. അങ്ങനെ ചെയ്തുകഴിയുമ്പോൾ ആ കുഴൽ ഉണങ്ങുകയാണു സംഭ വിക്കുക. അന്യജീനുകൾ, അതായത് ഭാവിവിജയം ഉറപ്പു ക്കുന്ന ജീനുകൾ മാത്രമാണ് അകത്തേക്കു പ്രവേശനാനുമതി നേടുകയും ഫലവും വിത്തുമുത്പാദിപ്പിക്കുകയും ചെയ്യുന്നത്. എങ്ങനെയാണൊരു ബേർഡ് ചെറി 'എന്റേതും' നിന്റെതും തിരിച്ചറിയുന്നത്?. നമുക്കതു കൃത്യമായി അറിയില്ല. ജീനുകൾ ഉത്തേജിപ്പിക്കപ്പെടണമെന്നും അവ വൃക്ഷ ത്തിന്റെ പരിശോധനയിൽ വിജയിക്കണമെന്നും മാത്രമാണു നമുക്കറിയാവുന്നത്. വൃക്ഷവയെ അനുഭവിച്ചറിതുന്നുവെന്നോ തൊട്ടറിയുന്നുവെന്നോ നമുക്കു പറയാം. നമ്മളും പ്രണയത്തിന്റെ ശാരീരികവൃത്തികളെ, ശരീര ത്തിന്റെ രഹസ്യങ്ങളെ ഉണർത്തുന്ന ന്യൂറോ ട്രാൻസ്മിറ്റ കളുടെ സ്രവങ്ങളെന്നതിൽ കൂടുതലായി അറിയുന്നു വെങ്കിലും ഇണചേരുക എന്നത് വൃക്ഷങ്ങൾക്ക് ഏതു രീതിയിലാണ് അനുഭവവേദ്യമാകുന്നതെന്നുള്ള വസ്തുത ഇനി ഇതൊരു കാലംകൂടി സങ്കല്പത്തിൽത്തന്നെ അവ ശേഷിക്കും"


വൃക്ഷങ്ങളെക്കുറിച്ച് കൗതുകകരവും വിസ്മയജനകവും നാടകീയത നിറഞ്ഞതുമായ നിരവധി വിവരങ്ങളടങ്ങുന്ന ഒരദ്ഭുതലോകത്തേക്ക് നമ്മെ നയിക്കുന്നു. മരങ്ങളുടെ ദൈനംദിന നാടകങ്ങളിലേക്കും ചലിക്കുന്ന പ്രണയകഥകളിലേക്കുമൊക്കെ പോകുന്ന ഒരു ലോകത്തെ കുറിച്ച് പറയുമ്പോൾ  വൃക്ഷങ്ങൾ മനുഷ്യരെപ്പോലെ സാമൂഹികജീവിതം നയിക്കുന്നുവോ എന്ന കൗതുകരമായ സംശയമാണ് ഈ പുസ്തകവായന നമ്മളിൽ ഉണ്ടാക്കുക, അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുക. എന്നാൽ അവ പരസ്പരം പരിപാലിക്കുന്നു, അന്യോന്യം ആശയവിനിമയം നടത്തുന്നു. പോഷകങ്ങൾ പങ്കുവെക്കുന്നു. അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്കുന്നു. നിരവധി ദശകങ്ങൾ നീണ്ട നിരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും ഫലമായി ഗ്രന്ഥകാരന്റെ വിസ്മയകരമായ കണ്ടെത്തലുകൾ വായിക്കുമ്പോൾ . പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കാനും സസ്യങ്ങളെ സ്നേഹത്തോടെ സമീപിക്കാനും, അത്ഭുത ലോകത്തേക്ക് ഇറങ്ങി ചെല്ലാനും നമുക്കത്ര പരിചയമില്ലാത്ത ഒരുപക്ഷെ അത്ര താല്പര്യം കാണിക്കാത്ത ഒരു ലോകത്തേക് കൊണ്ടുപോകാൻ പുസ്തകത്തിനാകുന്നു. ഈ പുസ്തകം ആരെയാണ് അഭിസംബോധന ചെയ്തിരിക്കുന്നതെന്ന് പൂർണ്ണമായും വ്യക്തമല്ല, കാരണം ഇത് പ്രൊഫഷണൽ ഫോറസ്ട്രി ശാസ്ത്രജ്ഞരെ പ്രകോപിപ്പിച്ചിട്ടുണ്ട്, സാധാരണക്കാർ ഊഷ്മളമായി സ്വാഗതം ചെയ്തു, വനപരിപാലനത്തിൽ ഒരു പാരിസ്ഥിതിക സമീപനത്തിന്റെ ആവശ്യകത ഫോറസ്റ്റ് പ്രൊഫഷണലുകളെക്കാൾ നന്നായി മനസ്സിലാക്കുന്നത് അവബോധപൂർവ്വം ആണെന്ന് വോലെബെൻ സമ്മതിക്കുന്നു. ഇങ്ങനെ ശക്തമായ വിമർശനത്തിന്റെ കാരണം, അദ്ദേഹത്തിന്റെ വാദത്തിന്റെ ശക്തി  വായനക്കാരിൽ നിന്ന് വൈകാരിക പ്രതികരണവും സ്വാധീനവും ഉണ്ടാക്കുന്നു എന്നതിനാൽ ആകാം. വോൾബെൻ പറയുന്നത്, സസ്യജീവിതത്തിന്റെ "കഴിവുകൾ മനസ്സിലാക്കുകയും, മരങ്ങളുടെ വൈകാരിക ജീവിതവും ആവശ്യങ്ങളും തിരിച്ചറിയാൻ പഠിക്കുകയും ചെയ്താൽ, ഞങ്ങൾ സസ്യങ്ങളെ വ്യത്യസ്തമായി പരിഗണിക്കാൻ തുടങ്ങും, വനങ്ങളെ തടി ഫാക്ടറികളായി കാണുന്നത് അവസാനിപ്പിക്കും, അത് എങ്ങനെയെന്ന് മനസ്സിലാക്കും. കാടുകൾ നമുക്ക് വിശ്രമത്തിന്റെയും വീണ്ടെടുക്കലിന്റെയും മരുപ്പച്ചയായി വർത്തിക്കും. കാടുകൾ വെറുതെ വിട്ടാൽ മരങ്ങൾക്കെന്നപോലെ നമുക്കും ലഭിക്കുന്ന നേട്ടങ്ങളെ വിലമതിക്കാനാണെന്നാണ്  അദ്ദേഹത്തിന്റെ വാദം. സാധാരണ ജനങ്ങൾക്ക് ശാസ്ത്രീയ അറിവിനെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് പല ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു. സസ്യ ജീവശാസ്ത്രജ്ഞനായ എറിൻ സിമ്മർമാൻ, സയൻസ് എഴുത്തുകാരിയായ എറിൻ സിമ്മർമാൻ, മുൻ ശാസ്ത്രജ്ഞയും  ശാസ്ത്ര എഴുത്തുകാരിയുമായ സാറാ ബൂൺ എന്നിവരും ഈ പുസ്തകത്തെ കുറിച്ച്  വിമർശനാത്മക നിരൂപണങ്ങൾ എഴുതിയിട്ടുണ്ട്. പുസ്തകം ശാസ്ത്രീയമായ പദപ്രയോഗങ്ങളൊന്നും ഇല്ലാത്തവയാണ് എന്നതിന് വോലെബെൻ പറയുന്നത്  "അങ്ങനെ ചെയ്യാനുള്ള കാരണം - മിക്ക ശാസ്ത്രീയ രചനകളും പൊതുജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്തതാണ് " എന്നാണ്. ഇങ്ങനെ ഒരു പുസ്തകം നമ്മെ വായനയിലൂടെ അത്ഭുതപെടുത്തുമ്പോഴും ഇതിനു പിന്നിലെ ശാസ്ത്രസത്യങ്ങൾ തെളിയുന്ന കാലത്തോളം ഇതൊക്കെ യക്ഷിക്കഥകൾ പോലെ ഉള്ളിൽ കിടന്നലയും എന്നത് ഈ പുസ്തകത്തിന്റെ വായനാനുഭവം നൽകുന്ന യാഥാർഥ്യമാണ്.  എന്തായാലും  വാദങ്ങളും വിവാദങ്ങളും നടക്കുമ്പോഴും നിരവധി ഭാഷകളിലേക്ക് ഈ പുസ്തകം പരിഭാഷപ്പെടുത്തി ഇറങ്ങുന്നു.  മൂലഭാഷയായ ജർമനിൽ ഇന്നും ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത് പരിസ്ഥിതി എഴുത്തുകാരനായ ടിം ഫ്ലാനറിയാണ്. മലയാളത്തിലും വന്നിട്ടുണ്ട്, സ്മിത മീനാക്ഷി  പരിഭാഷപെടുത്തിയത് (പ്രസാധകർ: മാതൃഭൂമി ബുക്സ് )
===============================

 

Wednesday, 8 February 2023

കഥയുടെ ആൾകണ്ണാടി

 


 

 

ഡോ:വികെ അബ്ദുൾ അസീസ് എഴുതിയ ആൾകണ്ണാടി എന്ന സമാഹാരത്തെ കുറിച്ച് ഫൈസൽ ബാവ എഴുതിയ 'കഥയുടെ ആൾക്കണ്ണാടി'

 

 

 

 

 

 

 

തൃശൂരിലെ ഏറെ തിരക്കുള്ള സർജനാണ് ഡോ:വി.കെ അബ്ദുൾ അസീസ്. അദ്ദേഹം ഏറെ കാലത്തെ ജീവിതാനുഭവങ്ങളെ ആറ്റികുറുക്കി മികച്ച കഥകളാക്കിയതാണ് 'ആൾകണ്ണാടി' എന്ന സമാഹാരം. ഈ പുസ്തകം വായിക്കുമ്പോൾ അറിയാം തിരക്കേറിയ ഒരു ഡോക്ടർ ഒരു കൗതുകത്തിനു വേണ്ടി കുറിച്ചിട്ടതല്ല എന്ന്. പ്രശസ്ത എഴുത്തുകാരി സാറ ജോസഫാണ് അവതാരിക എഴുതിയത്. 

 സ്നേഹഖജാനകളുടെ കടൽ,  ബലൂണുകൾ പോലെ ആകാശത്തിലേക്കുയർന്ന്, നിലിച്ച ചെമ്പരത്തിപ്പൂവുകൾ, പുഴകളങ്ങനെ  പലമാതിരി, എരണ്ടകളുടെ വംശാവലി, മേജർ ഓപ്പറേഷൻ, മല്ലന്മാരുടെ ഭാഷ, മരണനന്തരം, വിപ്ലവത്തിന്റെ കാമുകൻ, കള്ളികൾ, ഹുകുമത്തെ ഇലാഹി. തുടങ്ങിയ പതിനൊന്നു കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. തന്നിലേക്ക് തന്നെ തിരിച്ചുപിടിച്ച കണ്ണാടിയാണ് ഈ കഥകളെന്ന്  കഥാകൃത്ത് തന്നെ പറയുന്നു. ആളുകൾ നിറയുന്ന  സ്ഥലങ്ങളിലേക്ക് പടരുന്ന കാലത്തിലേക്ക് സഞ്ചരിക്കുന്ന കാഴ്ചകൾ അടയാളപ്പെടുത്തുന്ന കഥകളാണ് ഇതിലുള്ളത് അതുകൊണ്ട് തന്നേ 'ഞാൻ' തന്നെയാണ് മിക്ക കഥകളിലും കഥപറയുന്നതും. ചിലപ്പോൾ ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്നു, ചിലപ്പോൾ സമകാലിക ചിത്രങ്ങളിൽ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതെ പോയതിനെ ചൂണ്ടികാണിക്കുന്നു, പ്രാദേശിക ഭാഷയെ അതിന്റെ തനിമയുടെ പ്രയോജനപ്പെടുത്തുന്നു. ഒരോ വാക്കിനായും  നടത്തിയ അന്വേഷണങ്ങളുടെ ആഴം വാചകങ്ങളിലൂടെ തിരിച്ചറിയാൻ സാധിക്കും. ചിലയിടങ്ങളിൽ മരങ്ങൾ സംസാരിക്കുന്നു. ചിലപ്പോൾ പതിനെട്ടാം നൂറ്റാണ്ടിൽ നിന്നും കഥകൾ പറയുന്നു ഇങ്ങനെ കഥാകൃത്ത് തെരെഞ്ഞെടുത്തിട്ടുള്ള കാലം ഭൂമിക, വിഷയം എല്ലാം പ്രാധാന്യമർഹിക്കുന്നു.

അത്തരത്തിൽ ഇന്നും പ്രസക്തവും എന്നാൽ പതിനെട്ടാം നൂറ്റാണ്ടിലെ ചരിത്ര സംഭവുമാണ്   'സ്നേഹഖജാനകളുടെ കടൽ' എന്ന കഥ,  ബഹുസ്വരവും, ബഹുസ്വരത പരസ്പരപൂരകവുമായിരിക്കുമ്പോഴാണ് ഒരു സമൂഹം ശാന്തവും സമാധാനപൂർണ്ണവുമായ ജീവിതം ജീവിക്കുക. ഒരിക്കൽ നമുക്കത് സാധ്യമായിരുന്നു എന്ന് സൂചിപ്പിക്കുന്ന കഥയാണ് “സ്നേഹഖജാനകളുടെ കടൽ. വർത്തമാനകാലത്ത് ഈ കഥയ്ക്ക് ഏറെ പ്രസക്തിയുണ്ട്. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ ബ്രിട്ടീഷുകാർക്ക് നികുതി നൽകില്ല എന്ന സമരം നടത്തുന്നതിനും ഒരു നൂറ്റാണ്ടു മുമ്പ് എന്റെ ജന്മഭൂമിക്ക് പരദേശികളായ ബ്രിട്ടീഷുകാർക്ക് നികുതി നൽകില്ല എന്ന് അധികാരികളുടെ മുഖത്ത് നോക്കി പ്രഖ്യാപിച്ച   സ്വാതന്ത്ര്യസമര സേനയാനിയും വെളിയങ്കോട് ദേശത്തിന്റെ   ധീരദേശസ്നേഹി ഉമർ ഖാളിയാണ് കഥയിലെ മുഖ്യ കഥാപാത്രം.  ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ടിപ്പുസുൽത്താന്റെ പടയോട്ടത്തെ കുറിച്ചുള്ള വേറിട്ടൊരു കാഴ്ചപ്പാടാണ് ഈ കഥയുടെ മറ്റൊരു പ്രത്യേകത. വെളിയങ്കോട് എന്ന  ദേശത്തെ ഭാഷ, ഭൂമിശാസ്ത്രം, സാമൂഹിക ഘടന, വിവിധ മതസ്ഥർ തമ്മിലുള്ള ഐക്യവും  സ്നേഹവും,  മത സൗഹർദ്ദവുമൊക്കെ ചരിത്രസത്യങ്ങളായി കഥകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.  

 "വെട്ടിത്തിളങ്ങുന്ന പഞ്ചാരമണലിൽ കാൽപ്പാദങ്ങളൂന്നി താമ വൈദ്യർ നിന്നു. ഉണങ്ങിച്ചുരുണ്ട പുകയിലക്കഷ്ണം വായിലേക്ക് തിരുകിവെച്ച്, കണ്ണടച്ച്, തലയുയർത്തി, പതിയ താളത്തിൽ ഒന്ന് ചവച്ചു. മലങ്കാട്ടിൽ നിന്നോ മറ്റോ കൊണ്ടുവന്ന പുകയിലച്ചൂര് തലയോട്ടിയിൽ ചെന്ന് ഉച്ചതെറ്റിയ ചൂടിനെ ഒന്നുകൂടി ഉലച്ചു. താമ വൈദ്യരുടെ നെറ്റിത്തടത്തിൽ നിന്നും വിയർപ്പുമണികൾ ഇറ്റിവീണു." ഇങ്ങനെ കഥ തുടങ്ങുന്നു ആദ്യ പാരാഗ്രാഫിൽ തന്നേ ദേശത്തിന്റെ, ജനതയുടെ ചിത്രം വരച്ചു വെക്കുന്നു. കഥയുടെ പ്രധാന ഭാഗം ടിപ്പുവിന്റെ പടയോട്ടം താവളകുളത്തിൽ എത്തുന്ന ഭാഗമാണ്. കേട്ടുപതിഞ്ഞ ചരിത്രകഥയുടെ ബാക്കിപ്പത്രമല്ല അത്‌. ഒരുപക്ഷെ ആരും പറയാത്ത കാര്യം.

“സ്വർണ്ണവും സ്വത്തുമില്ലെങ്കിൽ ഇവിടെ പടച്ചോനുണ്ട്. പള്ളിയായാലും അമ്പലമായാലും ഖജാനയുണ്ടെങ്കിൽ ഞങ്ങളത് പൊളിക്കും. അവിടെ പടച്ചോനില്ല. ഇവിടെ ഞങ്ങളൊന്നും ചെയ്യില്ല. പോരേ ഉമർ ഖാളീസാഹീബ്?” സുൽത്താൻ ഖാളിയുടെ നേരെ നോക്കി." ഈ സംഭവം ചരിത്രത്തോട് ചേർത്ത് വായിക്കാം. ഉമർ ഖാളിയുടെ ജീവിതത്തിലൂടെ ടിപ്പുവിന്റെ പടയോട്ടത്തെ കൂടി കൊണ്ടുവന്നത്തോടെ ഈ കഥയുടെ പ്രസക്തി ഏറുകയാണ്.  

   ഈ സമാഹാരത്തിലെ ശ്രദ്ധേയമായ മറ്റൊരു  കഥയാണ്  'പുഴകളങ്ങനെ  പലമാതിരി'. അനുഭവത്തിന്റെ ആഴങ്ങളിൽ നിന്നും ആവാഹിച്ച കഥയിലെ ഭാഷ ലളിതവും സുന്ദരവുമാണ്. ചുറ്റുപാടുകളെ അവിടുത്തെ മനുഷ്യരെ പ്രകൃതിയെ എല്ലാം സൂക്ഷമമായി നിരീക്ഷിച്ചുമാണ്  കഥയിലേക്ക് കൊണ്ടുവന്നിട്ടുള്ളത്.

"പളുങ്കുജലത്തിലേക്ക് കാലെടുത്തുവച്ചപ്പോൾ പുളഞ്ഞൊഴുകുന്ന മത്സ്യക്കുഞ്ഞുങ്ങൾ കാലിനു ചുറ്റും കൂടി. ചെറു കല്ലുകൾക്കിടയിൽ കാലൂന്നി മീനുകൾക്ക് സ്വയം തീറ്റയായി ഞാൻ നിന്നുകൊടുത്തു. “വെള്ളപ്പൊക്കം വന്നുപോയേപ്പിന്നെ മീനുകളൊക്കെ കുറഞ്ഞോ?" വെള്ളത്തിലേക്ക് ഇറങ്ങാൻ നിൽക്കുന്ന കമ്മപ്പയോട് ഞാൻ ചോദിച്ചു."

        ഇങ്ങനെയാണ് കഥ തുടങ്ങുന്നത്.  സൈലന്റ് വാലി സമരവും ആക്കാലത്തെ മെഡിക്കൽ വിദ്യാഭ്യാസവും എഴുപതുകളിലെ ശുബ്ധ യൗവനത്തിന്റെ ആവേശവും കഥയിലൂടെ വായിച്ചെടുക്കാം. ഒപ്പം കമ്മപ്പ എന്ന കൂട്ടുകാരനുമായുള്ള ആത്മബന്ധവും. അവരുടെ മെഡിക്കൽ പഠനകാലത്തെ അനുഭവവും, രാധ സിസ്റ്ററുടെ ജീവിതവും, പ്രസവത്തിൽ  അമ്മ നഷ്ടപെട്ട കുഞ്ഞിനെ എടുത്തു വളർത്തിയ അവരുടെ നന്മയും, എല്ലാം ചേർന്ന ജീവിതം പുഴപോലെ ഒഴുകികൊണ്ടിരിക്കുന്ന ഒന്നാണെന്നു പറയുമ്പോൾ ജീവിതത്തിൽ നിന്നും പറിച്ചെടുത്ത ഒരു ഏടായി കഥയെ വായിക്കാം. സൈലന്റ് വാലിയുടെ  പച്ചപ്പും സ്ഫടിക സമാനമായ ജലമൊഴുകുന്ന കുന്തിപ്പുഴയും, സൈലന്റ് വാലി സമരാവേശവും കഥയിൽ  വായിക്കാം.

       “അമലിന് രാധ സിസ്റ്ററുടെ അതേ ഛായയുണ്ടല്ലേ?” ഞാൻ ആ മുഖത്തുനിന്നും കണ്ണെടുക്കാതെ പറഞ്ഞു. കമ്മപ്പ കേട്ടുവോ എന്നറിയില്ല. കമ്മപ്പയും കരയിലേക്ക് കയറിയിരിക്കുന്നു. വെയിൽ മങ്ങി. മുകളിൽ നിന്നും ഊർന്നിറങ്ങുന്ന കുന്തിപ്പുഴ യിലേക്ക് ഞാൻ മുങ്ങി. നിറയെ പുഴക്കുഞ്ഞുങ്ങൾ ആ അടിത്തട്ടിൽ പുതുവഴി തേടിപ്പരക്കുകയാണ്. ഞാൻ പിന്നെയും ആഴങ്ങളിലേക്ക് ഇറങ്ങി. വക്കത്തെ ഉയർന്ന മരത്തിന്റെ വേരുകൾ പുഴയെത്തേടി ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നത് ഞാൻ കണ്ടു. മരങ്ങളുടെ വേരുകൾപോലെ ആഴത്തിലേക്ക് ഊർന്നിറങ്ങി പ്പോകാൻ എനിക്ക് കൊതിയായിട്ടുവയ്യ! പഴങ്ങളിലെ ഓർമ്മകൾക്ക് കുന്തിപ്പുഴയോളം കരുത്തുണ്ടാവണം എന്നും, ആഴത്തിലെ തേഞ്ഞു കറുത്ത കല്ലുകളിലേക്ക് ഞാൻ കൈതൊടാനാഞ്ഞു... " ഇങ്ങനെയാണ് കഥ അവസാനിപ്പിക്കുന്നത് കഥയിൽ ഞാനായി കഥാകൃത്ത് ഡോ. അബ്ദുൾ അസീസ് നിറഞ്ഞു നില്കുന്നു. ഒപ്പം സഹപ്രവർത്തകരും മറ്റും കഥാപാത്രങ്ങാകുന്നു.

     ഈ കഥാ സമാഹാരത്തിലെ ശ്രദ്ധേയമായ മറ്റൊരു കഥയാണ് 'ഹുകൂമത്തെ ഇലാഹി'. വിവാദപരമായ ഒരു വിഷയത്തെയാണിവിടെ കഥയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഹോസ്റ്റൽ വാർഡനായി ചുമതലയേൽക്കുന്ന അസ്മയിലൂടെയാണ് കഥ പറയുന്നത്. യാഥാസ്ഥിക സമീപനങ്ങൾ അവസരത്തിനൊത്ത് നയങ്ങൾ മാറ്റികൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങൾ ഇങ്ങനെ കഥ ആത്യന്തികമായി സാമൂഹിക, മത  രാഷ്ട്രീയ വിമർശനങ്ങളാണ്. പ്രത്യേകിച്ച് സ്ത്രീകളോട്, അതും നിർധാരരായവരോട് കാണിക്കുന്ന അനുകമ്പയോടെ പേരിലുള്ള അധികാരങ്ങൾ കഥയിൽ സമർത്ഥമായി അവതരിപ്പിക്കുന്നു 

''എനിക്കിപ്പോൾ കല്യാണാലോചനകൾ വരുന്നുണ്ട്. ടീച്ചറും ഭർത്താവും ഒന്നുരണ്ടുപേരെ കൊണ്ടുവന്നിരുന്നു.''

'നിനക്കെന്താ തോന്നുന്നത്?' അസ്മയുടെ ഏതു കാര്യത്തിലും അസ്മയുടേതായിരിക്കണം അവസാന വാക്ക് എന്ന് ഞാൻ അവളോട് എന്നും പറയാറുണ്ടായിരുന്നു.

''ഒരു പങ്കാളിയുള്ളത് നല്ലതല്ലേ സാറേ... എല്ലാം ഷെയർ ചെയ്യാൻ ഒരാളാവുമല്ലോ... പക്ഷെ, ഇത്...'' അസ്മ അർദ്ധോക്തിയിൽ നിർത്തി. ബാക്കി കേൾക്കാനായി ഞങ്ങൾ കാതോർത്ത് നിന്നു.

''ശരിയാവില്ല സാറേ... വയസ്സന്മാരാണ്. വേറെ ഭാര്യയുണ്ട്. അവർ കൊണ്ടുവരുന്നതെല്ലാം ഇതുപോലത്തെയാണ്. അവർ വഴി എനിക്കൊരു ജീവിതം ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്റെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ, ഇവളെക്കൂടി...'' അസ്മ അനിയത്തിയുടെ തലയിലൂടെ കൈവിരലോടിച്ച് ഒരു അമ്മയുടെ മക്കളോടുള്ള കരുതലെന്നപോലെ നിന്നു."

      സ്ത്രീകൾ എന്നും വിവാഹ കമ്പോളത്തിലെ ചരക്ക് മാത്രമാണ് എന്ന തോന്നലുകൾ നിനലിൽക്കുന്ന സമൂഹത്തിനെ കഥ തുറന്നു കാട്ടുന്നു, മതങ്ങളുടെ പേരിൽ ഇത്തരം ഒട്ടേറെ സംഭവങ്ങൾ നടക്കുന്നു. ദാരിദ്ര്യത്തെ ചൂഷണം ചെയ്ത് പെൺകുട്ടികളെ അവരെക്കാൾ ഏറെ പ്രായവ്യത്യാസവും മറ്റൊരു വിവാഹം കഴിച്ചവരും കല്യാണം കഴിക്കുന്നത് സാധാരണമായ കാലം ആയിരുന്നു. പെൺകുട്ടികളുടെ ആഗ്രഹങ്ങൾക്കോ ആശകൾക്കോ അഭിപ്രായങ്ങൾക്കോ ഒരു വിലയും കല്പിച്ചിരുന്നില്ല. അത്തരം ഒരു ഇരയായിരുന്നു ഈ കഥയിലെ അസ്മ. അനാഥാലയങ്ങളിൽ പഠിക്കുന്ന കുട്ടികളെയായിരുന്നു ജീവിതം രക്ഷിക്കാനെന്നപേരിൽ ഇത്തരത്തിൽ പലരും വിവാഹം കഴിക്കാറുള്ളത് ഇതിനോട് ചേർത്ത് വായിക്കാം.  അവസാനം അവരെ എങ്ങനെയെങ്കിലും ഇത്തരം വിവാഹങ്ങളിൽ ഉറപ്പിക്കാൻ ആരെങ്കിലുമൊക്കെ മുൻകൈ എടുക്കും.

"കോയമ്പത്തൂരിൽ നിന്നും വന്ന ഒരാലോചനയുടെ കാര്യം പറഞ്ഞാണ് പിന്നീട് അസ്മയെ ഞങ്ങൾ കാണുന്നത്.

''അവർ കൊണ്ടുവന്നതുതന്നെയാണ്. ബിസിനസുകാരനാണ്. ചാവക്കാട്ട് ഒരു ഭാര്യയുണ്ട്. സ്വരച്ചേർച്ചയിലല്ല എന്നാണ് ടീച്ചർ പറഞ്ഞത്. എന്തായാലും വയസ്സനല്ല. ഇതൊക്കെയേ എനിക്ക് പ്രതീക്ഷിക്കാൻ കഴിയൂ...''

അസ്മ അന്ന് ഏറെനേരമൊന്നും സംസാരിക്കാൻ നിൽക്കാതെ വേഗത്തിൽ മടങ്ങിയിരുന്നു. ഞാൻ അവളുടെ പോക്ക് ശ്രദ്ധിച്ച് നിന്നു." അസ്മയുടെ ഈ വാക്കുകളിൽ ആ നിസായാവസ്ഥ തിരിച്ചറിയാം. മത പരിവർത്തനം വലിയ തോതിൽ രാഷ്ട്രീയ ചർച്ചയാകുന്നു കാലത്ത് മതപരിവർത്തനം വിഷയമായ അനുഭവം പോലുള്ള കഥ തലകെട്ടുകൊണ്ട് ഏറെ ചർച്ചകൾക്ക് വഴിവെക്കാൻ സാധ്യതയുള്ള കഥയാണ്  'ഹുകൂമത്തെ ഇലാഹി'

       കഥാകൃത്ത് ഒട്ടുമിക്ക കഥയിലും മത സൗഹാർദ്ദമെന്ന ആശയത്തെ ചേർത്തുപിടിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്.

        മന:പൂർവ്വം സാമുദായിക സ്പർദ്ധയുണ്ടാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന 'അഭ്യസ്തവിദ്യരായ യുവാക്കളെ  അവതരിപ്പിക്കുന്ന "മല്ലന്മാരുടെ ഭാഷ' എന്ന കഥയിൽ പൊളിറ്റിക്കൽ റിലീജിയൻ കൃത്യമായി വരച്ചുകാട്ടുന്നു. സമകാലിക രാഷ്ട്രീയത്തെ നമുക്ക് ഇതിൽ കാണാം.  നമ്മുടെ നിരന്തരാനുഭവത്തിന്റെ പ്രതിരൂപങ്ങളായി നമ്മൾ ഈ കഥയിലൂടെ കണ്ടുമുട്ടുന്നു. മെഡിക്കൽ കോളേജ് ക്യാമ്പസിലെ ചെറിയ അടിപിടിയിൽ മത സമുദായ ഇടപെടലുകൾ ആകുന്നതോടെയുണ്ടാകുന്ന അവസ്ഥയെയാണ് അസീസിലൂടെയും സഹദേവനിലൂടെയും വരച്ചുവെക്കുന്നത്.

“ഇവിടെയൊരു സാമുദായിക ധ്രുവീകരണം വരുന്നുണ്ട്. അസീസിനെ സപ്പോർട്ട് ചെയ്യാൻ കുറേ കാക്കാന്മാർ കൂടിയിട്ടുണ്ട്. മുഹമ്മദും അബ്ദുല്ലയും പിന്നെ നിങ്ങളുടെ ബാച്ചിലുള്ള ചിലരും സഹദേവൻ അങ്ങനെയല്ലെങ്കിലും സുഭാഷ് രാമുണ്ണിയുടെയും പുഷ്പന്റെയും സഹായം തേടിയിട്ടുണ്ട്. അവരൊക്കെ ഇടപെട്ടാ എന്താകും അവസ്ഥാന്ന് ഞാമ്പറയണ്ടല്ലാ... അങ്ങനെയാവരുത്." കഥയിലെ ഈ സംഭാഷണത്തിലൂടെ തന്നെ അക്കാലത്തെയും അതിനേക്കാലേറെ ഇക്കാലത്തെയും ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തുകയാണ്. കഥ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: “ഈ ഉണങ്ങാത്ത മുറിവുകളിൽ പുരട്ടാൻ മരുന്നില്ല. മന്ത്രമേയുള്ളൂ. മനുഷ്യൻ നന്നായാൽ മതിയെന്ന മന്ത്രം " കൂടുതൽ പറയേണ്ടതില്ലല്ലോ. 

     മരങ്ങളോട് സംസാരിക്കാമോ? മരങ്ങൾക്ക് മനസുണ്ടോ? എന്നൊക്കെയുള്ള അന്വേഷണങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അമേരിക്കൻ പ്രകൃതി ശാസ്ത്രജ്ഞൻ ലൂഥർ ബെർബ് ബാംഗ് 'സസ്യങ്ങൾക്ക് മനസുണ്ടോ' എന്ന  വിഷയത്തിൽ പഠനങ്ങളും നടത്തി കുറെ തെളിവുകളും നിരത്തിയിട്ടുണ്ട്. കൂടാതെ പീറ്റർ വോലെബെന്റെ 'വൃക്ഷങ്ങളുടെ രഹസ്യജീവിതം' എന്ന  പ്രശസ്തമായ പുസ്തകവും ഉണ്ട്. ഇതൊക്കെ ഇവിടെ സൂചിപ്പിച്ചത് സസ്യങ്ങളും പച്ചപ്പും ചികിത്സയുമൊക്കെ ചേർന്ന 'മേജർ ഓപ്പറേഷൻ' എന്ന കഥയെ കുറിച്ചു പറയാനാണ്. ശാസ്ത്രീയ ചികിത്സയും ഒപ്പം മനുഷ്യന്റെ ആത്മവിശ്വാസവും ശരീരത്തെ  രോഗത്തിന്റെ വ്യാപനത്തിൽ നിന്നും മോചിപ്പിക്കാനുള്ള   സാദ്ധ്യതകളെ ഉപയോഗിച്ച  മനഃശാസ്ത്രപരമായ ഒരു സമീപനം ഈ കഥയിൽ കാണാം. കേണൽ അബ്ദുൾ സത്താറിന്റെ പട്ടള ജീവിതത്തിനിടയിൽ ശരീരത്തിൽ വന്ന കാൻസർ  മരണമുഖത്തേക്ക് നയിച്ചു എങ്കിലും അദ്ദേഹത്തിന്റെ ജീവിക്കണം എന്ന  ദൃഢനിശ്ചയത്താൽ  അത്ഭുതകരമായി  ജീവിതത്തിലേക്ക് അദ്ദേഹം  തിരിച്ചുവരുന്ന മനോഹരമായ കഥയാണ് 'മേജർ ഓപ്പറേഷൻ'. മരങ്ങൾ നട്ട് സമാധാനം കണ്ടെത്തിയ ഒരാളായി മാറുന്നു കേണൽ അബ്ദുൽ സത്താർ. മാത്രമല്ല രോഗിയും ഡോക്ടറും തമ്മിലുള്ള മാനസിക ഐക്യത്തിന്റെ പ്രാധാന്യം ഈ കഥയിൽ  സമർത്ഥമായി  അവതരിപ്പിക്കാൻ കഥാകൃത്തിന് ആയിട്ടുണ്ട്. കഥയിലെ ഡോക്ടറും കഥാകൃത്ത് ഡോക്ടറും ഒരാളായി മാറുന്നു എന്നും, അനുഭവത്തിന്റെ വലിയ പിന്തുണ കഥയിൽ ഉണ്ട് എന്നും മനസിലാക്കാം. പിറന്നാൾ മരം നടുന്ന ഒരു പരിസ്ഥിതി പ്രവർത്തകനെ കേണൽ പരിചയപ്പെടുന്നതിലൂടെയാണ് തന്റെ ജീവിതത്തിൽ പച്ചപ്പിന്റെ പ്രാധാന്യത്തെ തിരിച്ചറിയുന്നത്. പിതാവ് വെച്ച മരങ്ങൾ ദയാദാക്ഷിണ്യമില്ലാതെ മുറിച്ചു മാറ്റിയ കുറ്റബോധം തന്നിൽ ഉണ്ടാകുന്നതും ഈ പരിസ്ഥിതി പ്രവർത്തകന്റെ സ്വാധീനമാണ്. കേണലിന്റെ അത്ഭുതകരമായ  മാറ്റത്തെ കുറിച്ച് ഡോക്ടർ തന്നോട് തന്നെ ചോദിക്കുന്നുണ്ട്.

"എല്ലാവർക്കും ജീവിക്കാൻ ഓരോ പ്രതീക്ഷകളുണ്ടാവും. കേണലിനെ ചേർത്തുനിർത്തിയ ആ പ്രതീക്ഷയെന്താണ്? ഒരാളാണോ? ചിലപ്പോൾ അതായിരിക്കാം, അല്ലായിരിക്കാം!! എന്തായാലും കേണലിനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്തോ ഉണ്ട്"

      ഒരു രോഗി ഡോക്ടറെ സ്വാധീനിക്കുന്ന അപൂർവതയും കഥയിൽ കാണാം. സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കർത്തവ്യങ്ങളിൽ ഒന്നായ ഡോക്ടർ ഫീൽഡിന്റെ മഹത്വവും നമുക്കിതിൽ വായിച്ചെടുക്കാം. രോഗിയെ മനസിലാക്കുക, അവർക്കായി സമയം ചെലവഴിക്കുക, അവരെ ശ്രദ്ധയോടെ കേൾക്കുക, ഇതൊക്കെ കഥയിലെ ഡോക്ടർ ഭംഗിയായി നിർവഹിക്കുന്നു. കേണലിന്റെ  ആത്മവിശ്വാസം കഥയിൽ പലയിടത്തും പറയുന്നുണ്ട്. "ഞാൻ പറഞ്ഞില്ലേ, എനിക്കാ മറിക്കാൻ ഇപ്പോൾ സമയമില്ലെന്ന്. എനിക്കിവിടെ, ഈ മരങ്ങളെല്ലാം പൂത്ത് കായ്ച്ച് നിൽക്കുന്നത് കാണണം. ഞാൻ മരിച്ചാൽ പിന്നെ ഇവർക്കാരുമില്ലാതാകും. എനിക്കുറപ്പുണ്ടായിരുന്നു ഞാനിവയൊക്കെ കായ്ച്ചു കഴിഞ്ഞാലേ മരിക്കൂ എന്ന്" കേണലിന്റെ ഈ ആത്മവിശ്വാസം നമ്മെ ഓർമ്മപ്പെടുത്തുന്നത് ഒ.ഹെൻറിയുടെ പ്രശസ്തമായ  'ദി ലാസ്റ്റ് ലീഫ്' എന്ന കഥയെയാണ്. രോഗികളുടെ ആത്മവിശ്വാസം വധിപ്പിക്കാൻ ജീവിതത്തിലേക്ക് തിരികെ നടക്കാൻ പ്രേരിപ്പിക്കുന്ന, പാരിസ്ഥിതിക ചിന്തകൾക്ക് ഊന്നൽ നൽകുന്ന  മികച്ച മോട്ടിവേറ്റഡ് കഥകളിൽ ഒന്നാണ് 'മേജർ ഓപ്പറേഷൻ' 

         അന്ധവിശ്വാസപരമായ ചികിത്സയെ  കടുത്ത രീതിയിൽ വിമർശിക്കുന്ന മരണാനന്തരം, എണ്ണമറ്റ ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ച പൂന്തോപ്പുള്ള 'നീലിച്ച ചെമ്പരത്തി പൂക്കൾ', വ്യത്യസ്‌തമായ ആഖ്യാനമായ 'എരണ്ടകളുടെ വംശാവലി' തുടങ്ങി പ്രകൃതിയും, മനുഷ്യരും, ശാസ്ത്രവും അന്ധവിശ്വാസവും, പ്രണയവും പ്രണയനഷ്ടവും, വിപ്ലവവും, അധികാരവും, ചരിത്രവും എല്ലാം അടങ്ങിയ കുറച്ചു കഥകൾ. 'ഞാൻ' തന്നെ കഥാപാത്രമായി കഥകൾ പറഞ്ഞു തന്റെ സഹപ്രവർത്തകരും സഹപാഠികളും ദേശക്കാരുമൊക്കെ തന്നെ പല കഥാപാത്രങ്ങളായി വരുന്ന കഥകളുടെ സമാഹാരമാണ് ഡോ: വികെ അബ്ദുൾ അസീസ് എഴുതിയ ആൾകണ്ണാടി എന്ന സമാഹാരം. കഥകൾ  തന്നെ കണ്ണാടിയാകുന്ന സമാഹാരം.

 

20. Puntius thomassi. (കുഴികുത്തി)

  20. Puntius thomassi .   Malayalam Name: കുഴികുത്തി     ...